Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

എത്ര വലിയ വാഗ്ദാനം നല്‍കിയാലും, തൽക്കാലം ലിവർപൂൾ വിട്ട് എങ്ങോട്ടു​മില്ല


ലണ്ടൻ: എത്ര പണം കിട്ടിയാലും തൽക്കാലം ലിവർപൂൾ വിട്ട് താൻ എങ്ങോട്ടു​മില്ലെന്ന് സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ്. വമ്പൻ തുകക്ക് സലാഹ് സൗദി അറേബ്യൻ ക്ലബിലേക്ക് കൂടുമാറുമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കി.

സൗദി ക്ലബായ അൽ ഇത്തിഹാദ് രണ്ടു വർഷത്തെ കരാറിന് സലാഹിന് 155 ദശലക്ഷം പൗണ്ട് (ഏകദേശം 1639 കോടി രൂപ) വാഗ്ദാനം ചെയ്തതായി സൗദി ദിനപത്രം അൽ റിയാദിയ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, 2025 വരെ ലിവർപൂളിൽ തുടരുന്നതിനുള്ള മൂന്നു വർഷത്തെ കരാറിൽ കഴിഞ്ഞ വർഷം ഈജിപ്ഷ്യൻ താരം ഒപ്പു​ചാർത്തിയിട്ടുണ്ട്.

സലാഹ് ലിവർപൂൾ എഫ്.സിയിൽ തുടരാനുള്ള പ്രതിബദ്ധതയിലാണ്. ഈ വർഷം ലിവർപൂൾ വിടുമായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം കരാർ പുതുക്കാൻ ഞങ്ങൾ ഒപ്പിടുമായിരുന്നില്ലല്ലോ’ -സലാഹിന്റെ ഏജന്റ് റാമി അബ്ബാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വിശദീകരിച്ചു.

31കാരനായ സലാഹ് 2017ലാണ് ഇറ്റാലിയൻ ക്ലബായ എ.എസ് റോമയിൽനിന്ന് ലിവർപൂളിലെത്തിയത്. ഇംഗ്ലീഷ് ക്ലബിനുവേണ്ടി ഇതുവരെ 305 കളികളിൽ 186 ഗോളുകൾ അടിച്ചിട്ടുണ്ട്. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, ഫിഫ ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്.


Read Previous

മിത്തിനെ മുത്താക്കാന്‍ എന്തിന് ലക്ഷങ്ങള്‍ ഷംസീറേ?; മാപ്പു പറഞ്ഞിട്ടുപോരേ പ്രഹസനം’

Read Next

മകളെ ശല്യം ചെയ്തതു തടഞ്ഞു; അച്ഛനെ കൊല്ലാൻ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു; യുവാവ് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »