ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മലയാള സിനിമയിലെ ചിരിയുടെ ഗോഡ്‌ഫാദറായിരുന്ന സംവിധായകൻ സിദ്ദിഖിൻ്റെ ഓർമ്മകൾ നിറഞ്ഞു നിന്ന വേദിയിൽ അദ്ദേഹം അവസാനമായി സൂപ്പർവിഷൻ നടത്തിയ ‘പൊറാട്ട് നാടകം’ എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങി. സംവിധായകൻ സിദ്ദിഖ് രക്ഷാധികാരിയായിരുന്ന മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’ അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡിയിൽ സിദ്ദിഖ് അനുസ്‌മരണത്തോട നുബന്ധിച്ചാണ് രാഹുൽ രാജ് ഈണമിട്ട ‘ബല്ലി ബല്ലി’ എന്ന ഗാനം സിദ്ദിഖിൻ്റെ മിമിക്രികാല സഹപ്രവർത്തകനായിരുന്ന കെഎസ് പ്രസാദ്, പുറത്തിറക്കിയത്.
സിദ്ദിഖിൻ്റെ ആത്മാർത്ഥ സുഹൃത്തും, സംവിധായകനുമായ ലാൽ, സിനിമാ താരങ്ങളായ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം, ബിബിൻ ജോർജ്ജ്, ഗിന്നസ് പക്രു, നിർമ്മൽ പാലാഴി, കലാഭവൻ പ്രചോദ്, സാജു കൊടിയൻ, ഷാജു ശ്രീധർ, സംവിധാ യകനായ നാദിർഷ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിദ്ദിഖിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. രാഹുല്‍ രാജ്, സനുജ പ്രദീപ്, ഫിസ ജഹാംഗീര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച കാസർകോടൻ ഭാഷയിലുള്ള ഗാനം രചിച്ചിരിക്കുന്നത് ഫൗസിയ അബുബക്കർ ആണ്.