Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇനി കയ്‌ക്കില്ല; ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും പാവയ്‌ക്ക കൊതിയോടെ കഴിക്കും, ഒന്ന് ട്രെെ ചെയ്തു നോക്കൂ


നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് പാവയ്‌ക്ക അഥവാ കയ്പ്പക്ക. പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള പോളിപെപ്റ്റെെഡ് പി എന്ന പ്രോട്ടീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പാവയ്ക്കയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിലെ അണുബാധകൾ അകറ്റാനും സഹായിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും.

വിറ്റമിൻ സി, ഫൊളേയ്റ്റ്, നാരുകൾ എന്നിവ പാവയ്ക്കയിൽ ഉണ്ട്. വിറ്റാമിൻ സിയുടെ കലവറയായതിനാൽ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നാരുകൾ ധാരാളമടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും മലബന്ധം, അൾസർ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും പാവയ്ക്ക സഹായിക്കുന്നു. ഇത്രയും ഗുണങ്ങളുള്ള പാവയ്ക്ക കഴിക്കാതിരിക്കാൻ പാടില്ല. എന്നാൽ ഇതിന് കയ്‌പുള്ളതിനാൽ പലരും ഇത് കഴിക്കാൻ തയ്യാറാക്കുന്നില്ല. എന്നാൽ കയ്പ്പ് ഇല്ലാതെ ഒരു പാവയ്‌ക്ക കറി വച്ചാലോ?.

ആവശ്യമായ സാധനങ്ങൾ

  1. വെള്ളിച്ചെണ്ണ
  2. വെളുത്തുള്ളി
  3. സവാള
  4. ചുവന്നുള്ളി
  5. കറിവേപ്പില
  6. പാവയ്ക്ക
  7. മുളകുപൊടി
  8. മല്ലിപ്പൊടി
  9. ചെറിയജീരകം
  10. മഞ്ഞൾപ്പൊടി
  11. ഉപ്പ്
  12. പുളിവെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം അടികട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് ചെറുത്തായി ചതച്ച മൂന്ന് വെളുത്തുള്ളി അല്ലിയും സവാളയും ചുവന്നുള്ളിയും അൽപം കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് പാവയ്ക്ക കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത് ചേർത്ത് ഒന്ന് യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കാം. ശേഷം അരകപ്പ് പുളിവെള്ളം കൂടി ചേർത്തിളക്കി മൂടിവച്ച് പാവയ്ക്ക വേവിക്കുക. ഇടയ്ക്ക് ഇളക്കാൻ മറക്കരുത്. നല്ല കിടിലൻ പാവയ്ക്ക കറി റെഡി.


Read Previous

സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ, പത്മകുമാറിന് കുരുക്കായി വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്

Read Next

ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലടിച്ചു; ഇടതു കയ്യിൽ കടിച്ചു, മുടിപിടിച്ചു വലിച്ചു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »