Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ


ദുബൈ: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ. സാമ്പത്തിക ​ ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കിന്റെ ഭാഗത്ത് നിന്ന് മെയിലിലോ,എസ് എം എസ് ആയോ വന്നിരുന്ന ഒ ടി പി സന്ദേശം നാളെ മുതൽ ലഭിക്കില്ല. പകരം ഉപഭോക്​താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.

സൈബർ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടുതൽ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകൾ നടത്താനാകും. ഒ ടി പി അടിസ്ഥാനമാക്കിയാണ് മിക്ക സൈബർ തട്ടിപ്പുകളും നടക്കുന്നത്​. ഇടപാടുകൾ ആപ്പ്​ വഴി ആകുന്നതോടെ തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്​, പാസ്​കോഡ്,​ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്​. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക്​ ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല.

എല്ലാ ബാങ്ക് ഇടപാടുകളും 2026 മാർച്ചോടെ ആപ്പ്​ വഴിയാക്കണമെന്ന് സെൻട്രൽ ബാങ്ക്​ നിർദേശം  നൽകി യിട്ടുണ്ട്​. ​ഇതനുസരിച്ച്​ അടുത്ത വർഷം മാർച്ചിന് മുൻപ് ഒ ടി പി സംവിധാനം പൂർണ്ണമായും ഇല്ലാതാകും. അതുവരെ ചില ഉപഭോക്​താക്കൾക്ക്​ ഒ ടി പി ലഭിക്കാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. എമിറേറ്റ്​സ്​ എൻ ബി ഡി, മഷ്​രിഖ്​, എ ഡി സി ബി, എഫ്​ എ ബി എന്നിങ്ങനെ വിവിധ ബാങ്കുകൾ ആപ്പ്​ അടിസ്ഥാനമാക്കിയുള്ള ബാങ്കിങിലേക്ക്​ മാറിയിട്ടുണ്ട്​.


Read Previous

‘താന്‍ ആരുടെയും തടവിലല്ല’; അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്ന് നിമിഷ പ്രിയയുടെ അമ്മ

Read Next

‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതയും; കനത്ത പോരാട്ടം ഉറപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »