ഇനി ആഭണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതാൻ പാടില്ല; മുന്നറിയിപ്പുമായി സൗദി


റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖു‌ർആൻ വാക്യങ്ങൾ എഴുതുന്നത് വിലക്കി സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതി രിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തിയുടെ പ്രസംഗം ഉദ്ധരിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഖുർആനിലെ വാക്യങ്ങൾ അനാദരിക്കപ്പെടാതിരിക്കാനും അവതരണ ലക്ഷ്യത്തി നല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗിക്കപ്പെടാതിരിക്കാനുമാണ് ഇത്. ഇതിനെക്കുറിച്ച് സൗദി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, ജോലി കണ്ടെത്താൻ യുഎഇയിലേക്ക് എത്തുന്ന പ്രവാസികൾക്ക് തിരിച്ചടി നൽകുന്ന മാറ്റമാണ് യുഎഇ വിസ ചട്ടങ്ങളിൽ കൊണ്ടുവന്നിരിക്കുന്നത്. യുഎഇ ഇത്രയും കാലം നൽകികൊണ്ടിരിക്കുന്ന മൂന്ന് മാസത്തെ (90 ദിവസം) വിസ നിർത്തലാക്കിയിരിക്കുകയാണ്. ഇനി മുതൽ യുഎഇയിലേക്ക് വരുന്നവർക്ക് 30, 60 ദിവസത്തേക്കുള്ള വിസിറ്റിംഗ് വിസ മാത്രമാണ് ലഭ്യമാകുകയെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. യുഎഇയിലേക്ക് 30 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ മാത്രമുള്ള വിസിറ്റിംഗ് വിസ മാത്രമാണ് ലഭ്യമാകുകയെന്ന് ദുബായിലുള്ള സൂപ്പർജെറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ മുഹമ്മദ് മസിയുദ്ദീൻ പറഞ്ഞു.

‘ഒരു ദിവസം നൂറ് കണക്കിന് വിസിറ്റിംഗ് വിസകളാണ് ഞങ്ങളുടെ ട്രാവൽസ് ഇഷ്യൂ ചെയ്യുന്നത്. മൂന്ന് മാസം കാലയളവിൽ ലഭിച്ച വിസിറ്റിംഗ് വിസ ഇനി ലഭ്യമാകില്ല. ഇനി 30 ദിവസത്തേക്ക് നീട്ടണമെങ്കിൽ 900 ദിർഹം (20,396 രൂപ) ഫീസായി അടയ്ക്കണം. ട്രാവൽ ഏജൻസികൾ വഴിയോ ടൂറിസം കമ്പനികൾ വഴിയോ വരുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ. എന്നാൽ ദുബായിൽ താമസിക്കുന്നവർക്ക് അവരുടെ കുടുംബാംഗ ങ്ങളെയും സുഹൃത്തുക്കളെയും 90 ദിവസത്തേക്കുള്ള വിസയ്ക്കായി സ്‌പോൺസർ ചെയ്യാം’- മുഹമ്മദ് മസിയുദ്ദീൻ പറഞ്ഞിരുന്നു.


Read Previous

വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞു മാല മോഷണം; പ്രതിയെ ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ

Read Next

നിലപാട് കടുപ്പിച്ച് ഇന്ത്യ; ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു, കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരും; വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌‌ർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »