ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

എറണാകുളം: കരിമണൽ കമ്പനിയായ സിഎംആർഎല്ലും തന്‍റെ മകൾ വീണാ വിജയനും ഉൾപ്പെട്ട മാസപ്പടി ഇടപാട് കേസിൽ പൊതുതാൽപ്പര്യമില്ലെന്നും സിബ.ഐ അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ എം.ആർ.അജയൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി സത്യവാങ്മൂലം.
ഹർജിക്കാരന് കേസുമായി ബന്ധമില്ല, തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ് ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തിട്ടില്ല കൂടാതെ അഴിമതി അന്വേഷിക്കുന്ന സർക്കാർ ഏജൻസികളെ ഹർജിക്കാരൻ സമീപിക്കാതെ പകരം ഹൈക്കോടതിയിൽ ഹർജി നൽകlയെന്നുമാണ് പിണറായി വിജയന്‍റെ മറുവാദങ്ങൾ. മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയുടെ ലക്ഷ്യം രാഷ്ട്രീയ ആക്രമണമെന്നാരോപിക്കുന്ന മുഖ്യമന്ത്രി പൊതുതാൽപര്യമെന്ന ഉദ്ദേശ ശുദ്ധി ഹർജിയ്ക്കില്ലെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.
സിഎംആര്‍എലില്‍ നിന്ന് ഒരു നിയമ വിരുദ്ധ നേട്ടവും കൈപ്പറ്റിയിട്ടില്ല. കൂടാതെ തന്‍റെ സ്വത്തുക്കളില്‍ ക്രമരഹിതമായ വര്‍ദ്ധനയില്ല. മകളുടെ കമ്പനിയായ എക്‌സാലോജിക് വഴിയും ഒരു നേട്ടവും ഉണ്ടാക്കി യിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സത്യവാങ്മൂലത്തിലുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട സിഎം ആര്‍ എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഒ ഫയല്‍ ചെയ്‌ത കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി നിലപാട് എടുത്തിരുന്നു. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ എസ് എഫ് ഐ ഒ ഫയല്‍ ചെയ്‌ത അന്വേഷണ റിപ്പോര്‍ട്ടില്‍ ഉടന്‍ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സിഎംആര്‍എല്‍ ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് വിലക്ക് ഏര്‍പ്പെടു ത്തിയിരിക്കുന്നത്. ഇത് നീതി നിര്‍വ്വഹണത്തിന് ഗുണം ചെയ്യുമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്ത മാക്കി. ഇതു സംബന്ധിച്ച് ഉത്തരവ് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദാണ് മെയ് 25ന് പുറപ്പെടുവിപ്പിച്ചത്.
അതേ സമയം എസ് എഫ് ഐ ഒയും വകുപ്പും തമ്മില്‍ ആശയ വിനിമയത്തില്‍ ഉണ്ടായ കുറവ് കാരണമാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയതതെന്നും ഇത് മനപ്പൂര്‍വ്വം ഉണ്ടായതല്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജറല്‍ ചേതന്‍ ശര്‍മ അറിയിച്ചതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത് അലഷ്യമായി സംഭവിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എക്‌സാലോജിക് – സി എം ആര്‍ എല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യില്ലെന്ന് എസ് എഫ് ഐ ഒ കോടതിക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയി രുന്നുവെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ വാക്കാല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി.
