Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരും ബിജെപിയിലേക്ക് പോയിട്ടില്ല, അങ്ങനെ പോകണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം’; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ വി ഡി സതീശന്‍


തിരുവനന്തപുരം: തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ കൂറുമാറിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് അംഗങ്ങള്‍ ആരും ബിജെപിയില്‍ പോയില്ലെന്നും എല്‍ഡിഎഫ് നിശ്ചയിച്ച പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരെ വിമതന് പിന്തുണകൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മറ്റത്തൂര്‍ പഞ്ചായത്തിലെ സാഹചര്യം രാഷ്ട്രീയ ചര്‍ച്ചയാവുകയും മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രതികരണ വുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് വി ഡി സതീശന്‍ പ്രതികരണ വുമായി രംഗത്തെത്തിയത്.

എട്ടുപേര്‍ പാര്‍ട്ടി തീരുമാനം ലംഘിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെ നടപടി എടുത്തതിനാണ് മറ്റത്തൂരില്‍ അംഗങ്ങള്‍ക്ക് എതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോടും വിഡി സതീശന്‍ പ്രതികരിച്ചു. അങ്ങനെ പോകണം എന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.

കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല മറ്റത്തൂരില്‍ കണ്ടത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയ ന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉയര്‍ത്തിയ വിമര്‍ശനം. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടത്. എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു എന്നും മുഖ്യമന്ത്രി കുറിച്ചു.


Read Previous

നന്മ കരുനാഗപ്പള്ളിക്ക്‌ നവ നേതൃത്വം

Read Next

സുഹാന്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോ‌‌‌ർട്ട്, ശരീരത്തിൽ പരിക്കുകളോ മുറിവുകളോ ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »