അഴിമതിക്കെതിരെ സന്ധിയില്ലാ നിലപാട്; നടപടികൾ കടുപ്പിച്ച് സൗദി, ജഡ്ജിമാരും പോലീസ് ഉദ്യോഗസ്ഥരും അറസ്റ്റിൽ


റിയാദ്: അഴിമതിക്കെതിരേ നടപടികള്‍ ശക്തമാക്കി സൗദി അറേബ്യ. വിവിധ അഴിമതികളും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ജഡ്ജിമാരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേരെയാണ് അടുത്ത ദിവസങ്ങളിലായി രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റിയായ നസഹ അറസ്റ്റ് ചെയ്തത്. അഴിമതി ആരോപണത്തില്‍ പലരും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏജന്‍സികളിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്ന് നസഹ പ്രസ്താവനയില്‍ പറയുന്നു. കുറ്റാരോപിതര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുക യാണെന്നും പൊതു ഭരണ സംവിധാനത്തിലെ അഴിമതിക്കെതിരേ സന്ധിയില്ലാ നിലപാടുമായി മുന്നോട്ടുപോകുമെന്നും നസഹ വ്യക്തമാക്കി.

1.9 കോടി റിയാലുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തര്‍ക്കം പരിഹരിക്കുന്നതിന് പകരമായി കൈക്കൂലിയായി വാഗ്ദാനം ചെയ്യപ്പെട്ട 10 ലക്ഷം റിയാലില്‍ നിന്ന് 6.7 ലക്ഷം റിയാല്‍ കൈപ്പറ്റിയതിനാണ് നീതിന്യായ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ജനറല്‍ കോടതിയിലെ ഒരു ജഡ്ജിയെ നസഹ അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ ഉള്‍പ്പെട്ട മറ്റൊരു ജഡ്ജിയും ഇതേ കേസില്‍ അറസ്റ്റിലായി.

മറ്റൊരു കേസില്‍, ഒരു വ്യവസായ കോളേജിലെ ഒരു ജീവനക്കാരന്‍ വിദ്യാർഥികളുടെ പ്രതിമാസ അലവന്‍സുകളില്‍ നിന്ന് 1,492,072 റിയാല്‍ അപഹരിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. വ്യക്തിഗത നേട്ടത്തിനായി പണം വകമാറ്റാന്‍ വ്യക്തി രേഖകളില്‍ കൃത്രിമം കാണിക്കുകയും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളിലേക്ക് ഫണ്ട് വകമാറ്റുകയും ചെയ്തു.

ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുന്നതിനായി 4,461,500 റിയാല്‍ കൈക്കൂലി സ്വീകരിച്ചതിന് ഒരു നോട്ടറി പബ്ലിക്കും ഒരു പൗരനും പിടിയിലായി. മറ്റൊരു കേസില്‍ ജയില്‍ ജനറല്‍ ഡയറക്ടറേറ്റിലെ ഒരു മേജര്‍ പ്രവാസി തടവുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് പിടിയിലായി. തടവുകാരനെതിരായ നാടുകടത്തല്‍ ശിക്ഷ ഒഴിവാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഇതിനായി പ്രവാസിയില്‍ നിന്ന് ആവശ്യപ്പെട്ട ഒരു ലക്ഷം റിയാലില്‍ നിന്ന് ആദ്യഘട്ടമായി ആദ്യ 60,000 റിയാല്‍ സ്വീകരിച്ചതിനാണ് ഇയാള്‍ പിടിയിലായത്.

https://6af8d9b4b20a79af65d3a26b4a016b28.safeframe.googlesyndication.com/safeframe/1-0-40/html/container.html
മറ്റൊരു സന്ദര്‍ഭത്തില്‍, ഒരു കേസ് ഒഴിവാക്കാനും പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ കേസ് എത്തുന്നത് തടയാനുമായി ഒരു ലക്ഷം റിയാല്‍ സ്വീകരിച്ചതിന് ഒരു പോലീസ് സ്റ്റേഷന്‍ ഓഫീസറെ അറസ്റ്റ് ചെയ്തു. അതുപോലെ, സാമ്പത്തിക കുടിശ്ശികയായ 800,000 റിയാല്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി ഒരു കരാറുകാരനില്‍ നിന്ന് 150,000 റിയാല്‍ വാങ്ങിയതിന് ഒരു സര്‍ക്കാര്‍ സ്ഥാപനവുമായി കരാര്‍ ചെയ്ത ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനെ നസഹ പിടികൂടി.

20,000 റിയാലിന് പകരമായി ഒരു വാണിജ്യ സ്ഥാപനത്തിന് അനധികൃതമായി അംഗീകാര കത്ത് നല്‍കിയതിന് മുന്‍ സിവില്‍ അഫയേഴ്‌സ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതായും നസഹ റിപ്പോര്‍ട്ട് ചെയ്തു. ഒരു നിര്‍മാണ സ്ഥലത്തിന് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 15,000 റിയാല്‍ കൈപ്പറ്റിയതിന് രണ്ട് മുനിസിപ്പല്‍ ജീവനക്കാരും ഒരു ഇടനിലക്കാരനും ഒരു ബിസിനസുകാരനും കസ്റ്റഡിയിലായി.

ഒരു സ്‌പോണ്‍സര്‍ഷിപ്പ് ഫോം സാക്ഷ്യപ്പെടുത്തുന്നതിന് 800 റിയാല്‍ കൈക്കൂലി വാങ്ങവെ ഒരു ജില്ലാ മേയര്‍ പിടിയിലായി. സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓര്‍ഗനൈസേഷനിലെ ഒരു ജീവനക്കാരന്‍ നിയമവിരുദ്ധമായി പേപ്പര്‍വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ 6,000 റിയാല്‍ സ്വീകരിക്കു ന്നതിനിടെ പിടിക്കപ്പെട്ടു. കൂടാതെ, ഒരു താമസക്കാരനില്‍ നിന്ന് 30,000 റിയാല്‍ മോഷ്ടിച്ചതിന് സുരക്ഷാ പട്രോളിങ്ങിലെ ഒരു നോണ്‍-കമ്മീഷന്‍ഡ് ഓഫീസറെ കസ്റ്റഡിയിലെടുത്തു. സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സിലെ ഒരു ജീവനക്കാരന്‍ തന്‍റെ ജോലിസ്ഥലത്ത് നിന്ന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അപഹരിച്ചതിനാണ് പിടിയിലായത്. സഹപ്രവര്‍ത്തകന്‍റെ സഹായത്തോടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയതിനാണ് രണ്ടു പേരും അറസ്റ്റിലായത്.


Read Previous

കേരളത്തെ വളർത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണം’; യൂട്യൂബര്‍മാര്‍ പലതും നശിപ്പിക്കാന്‍ വേണ്ടിയാണു ശ്രമിക്കുന്നത്. നമ്മളെ ആട്ടിപ്പായിക്കാന്‍ ചില വ്‌ലോഗര്‍മാര്‍ ഉണ്ട്. അവരെ വിശ്വസിക്കാനും ചിലരുണ്ട്. കോട്ടയത്ത് ലുലുമാൾ തുറന്നു

Read Next

ദുരന്ത ബാധിതരെ എയർലിഫ്റ്റ് ചെയ്തതിന് കേന്ദ്രം പണം ചോദിച്ചെന്നത് വ്യാജ കഥ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »