ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലീം ലീഗിൻ്റെ 25 പേരുടെ സ്ഥാനാർഥി പട്ടിക സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് എം കെ മുനീറിന് സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരക്ക് പകരം മലപ്പുറത്തു നിന്നാകും മത്സരിക്കുക. കെ എം ഷാജി വേങ്ങരയിലാണ് മത്സരിക്കുന്നത്. രണ്ട് വനിതാ സ്ഥാനാർഥികളും പട്ടികയിലുണ്ട്. പേരാമ്പ്ര യിൽ ഫാത്തിമ തഹ്ലിയയും കൂത്തുപറമ്പിൽ ജയന്തി രാജനുമാണ് സ്ഥാനാർഥികൾ. ഫൈസൽ ബാബുവാണ് കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർഥി.

കോൺഗ്രസിന് വിട്ടുനൽകുമെന്ന് അഭ്യൂഹമുണ്ടായിരുന്ന തിരുവമ്പാടിയിലും ലീഗ് തന്നെയാകും മത്സരിക്കുക. കോങ്ങാട് കോൺഗ്രസിന് നൽകി പകരം ചേലക്കര സീറ്റ് ലീഗ് ഏറ്റെടുത്തു. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച പുനലൂരിന് പകരം ചടയമംഗലം നൽകാനാണ് സാധ്യത. അവിടെയും ചേലക്ക രയും സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുതിർന്ന നേതാക്കളും യുവാക്കളും അടങ്ങുന്ന സന്തുലിതമായ പട്ടികയാണ് പുറത്തിറക്കിയതെന്ന് പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു. പ്രഖ്യാപനം വന്നതോടെ ലീഗ് കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിയിരിക്കുകയാണ്.
1. മഞ്ചേശ്വരം – എ.കെ.എം അഷറഫ്
2. കാസർകോട് – കല്ലട്ര മായിൻ ഹാജി
3. അഴിക്കോട് – കരീം ചേലേരി
4. കൂത്തുപറമ്പ് – ജയന്തി രാജൻ
5. കുറ്റ്യാടി – പാറക്കൽ അബ്ദുള്ള
6. പേരാമ്പ്ര – ഫാത്തിമ തഹലിയ
7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
8. കൊടുവള്ളി – പി.കെ ഫിറോസ്
9. കുന്നമംഗലം – റസാക്ക് മാസ്റ്റർ
10. കോഴിക്കോട് സൗത്ത് – അഡ്വ ഫൈസൽ ബാബു
11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
13. മഞ്ചേരി- അഡ്വ റഹ്മത്തുള്ള
14. ഏറനാട് – പി.കെ ബഷീർ
15. മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി
16. മങ്കട – മഞ്ഞളാം കുഴി അലി
17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം
18. വേങ്ങര – കെ.എം ഷാജി
19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
20. തിരൂർ – കുറുക്കോളി മൊയ്തീൻ
21. താനൂർ – പി.കെ നവാസ്
22. തിരൂരങ്ങാടി – പി എം എ സമീർ
23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ
24. ഗുരുവായൂർ – സി.എച്ച് റഷീദ്
25. കളമശ്ശേരി – അഡ്വ.വി. ഇ അബ്ദുൾ ഗഫൂർ
