ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കാഴ്ച വൈകല്യമുള്ള കുട്ടിയാണ് ഗരിമ. എന്നാല്‍ ഈ പെണ്‍കുട്ടി 1000 കണക്കിന് വിദ്യാര്‍ഥികളെ ‘ സാക്ഷര്‍ പാഠശാല’ എന്ന തന്റെ സംരംഭത്തിന് കീഴില്‍ വിദ്യാ ഭ്യാസവുമായി ബന്ധിപ്പിക്കുന്നു. മറ്റു കുട്ടികളുടെ ജീവിതത്തില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ഗരിമയെ ‘ പ്രധാനമന്തി രാഷ്ട്രീയ ബാല പുരസ്‌കാരം’ നല്‍കി ആദരിക്കുകയും ചെയ്തു.
ഈ 9 വയസ്സുകാരി മഹേന്ദ്രഗഡ് ജില്ലയിലെ നവഡി ഗ്രാമത്തില്‍ നിന്നുള്ള വിദ്യാര്‍ഥി യാണ്. സാക്ഷര്‍ പാഠശാല എന്ന ക്യാംപയിനിലൂടെ പെണ്‍കുട്ടി ചേരിയിലെ കുട്ടിക ളുമായും അവരുടെ മാതാപിതാക്കളുമായും ബന്ധപ്പെട്ടത്. കാഴ്ച വൈകല്യമുള്ള തനിക്ക് വിദ്യാഭ്യാസം നേടാമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് കഴിയുന്നില്ലായെന്ന ചോദ്യമാണ് ഗരിമ ക്യാംപയിനിലൂടെ മുന്നോട്ട് വെക്കുന്നത്.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ കുട്ടികള്‍ പുരോഗതി പ്രാപിക്കുവെന്നും നിങ്ങളുടെ മുഴുവന്‍ ധാരണയും മാറ്റാന്‍ വിദ്യാഭ്യാസത്തിന് സാധിക്കുമെന്നും ഗരിമ പറയുന്നു. ആദ്യ നാളുകളില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നുവെങ്കിലും വിദ്യാഭ്യാസം നേടിയെടുക്കാനാവാതെ കഷ്ടത അനുഭവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനായി തന്നെ ഗരിമ തീരുമാനമെടുത്തു .ഗരിമയുടെ അച്ഛനൊരു അധ്യാപകനാണ്. അദ്ദേഹത്തിനെ പോലെ ഒരു അധ്യാപികയാവാനും ഗരിമയ്ക്ക് ആഗ്രഹമുണ്ട്.
ഈ ക്യാംപയിനിലൂടെ ചേരി പ്രദേശത്തിലുള്ള നിരവധി കുട്ടികളെയാണ് ഗരിമ വിദ്യാഭ്യാസവും ആവശ്യ വിഭവങ്ങളും നല്‍കി ശാക്തീകരിക്കുന്നത്. തന്റെ ഗ്രാമത്തിലെ മാത്രമല്ല നാര്‍നൗള്‍, അറ്റെലി, റെ