Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വന്ദേ മാതരം, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വേണ്ട’: അംഗങ്ങളുടെ പെരുമാറ്റം ചട്ടം ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍


ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്‍പായി അംഗങ്ങള്‍ക്കുള്ള പെരു മാറ്റ സംഹിത ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍. നേരത്തെ പുറത്തിറക്കിയ അംഗങ്ങള്‍ ക്കുള്ള കൈപുസ്തകത്തിന്റെ ഭാഗങ്ങളാണ് പുതിയ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നത്.

എല്ലാവരും ചെയറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അകത്തോ, പുറത്തോ വന്ദേ മാതരം, ജയ് ഹിന്ദ് തുടങ്ങി ഒരു തരത്തിലുമുള്ള മുദ്രാവാക്യം വിളികളും പാടില്ലെന്നും ബുള്ളറ്റിനില്‍ പറയുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 12 ന് അവസാനി ക്കും. എല്ലാ അംഗങ്ങളും പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കണമെന്നും അണ്‍പാര്‍ല മെന്ററി പദ പ്രയോഗങ്ങള്‍ ഒഴിവാക്കണണെമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഒരു പ്രത്യേക വാക്കോ, പദ പ്രയോഗമോ പാര്‍ലമെന്ററി വിരുദ്ധമാണെന്ന് ചെയര്‍ അഭിപ്രായപ്പെട്ടാല്‍ മറ്റൊരു ചര്‍ച്ചയും നടത്താതെ അത് പിന്‍വലിക്കണം. ഒരോ അംഗ വും സഭയിലേക്ക് വരുമ്പോഴും പുറത്തേക്ക് പോകുമ്പോഴും ചെയറിനെ വണങ്ങണം
.
ഒരംഗം മറ്റൊരു അംഗത്തെയോ മന്ത്രിയെയോ വിമര്‍ശിച്ചാല്‍ അതിന്റെ മറുപടി കേള്‍ക്കാന്‍ വിമര്‍ശകന്‍ സഭയില്‍ ഉണ്ടായിരിക്കണമെന്നും മറുപടി പറയുമ്പോള്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ലമെന്റ് ചട്ടത്തിന് വിരുദ്ധമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് 23 ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. സമ്പൂര്‍ണ ബജറ്റ് പാസാക്കി സമ്മേളനം പിരിയും. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരിക്കും ഇത്തവണത്തേത്. ബിജെപിക്ക് കേവല ഭൂരിപക്ഷ മില്ലാത്ത സാഹചര്യത്തില്‍ ഘടക കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഏതൊക്കെ പുതിയ നിര്‍ദേശങ്ങള്‍ ബജറ്റില്‍ കൊണ്ടുവരു മെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


Read Previous

കുരുന്നുകളുടെ തലയറുത്തു; പെണ്‍കുട്ടികളെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി’: ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ പൂണ്ട് വിളയാടിയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

Read Next

വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ട സംഭവം; യാത്രക്കാര്‍ക്ക് റീഫണ്ടും വൗച്ചറുകളും പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »