ആശങ്കകള്‍ വേണ്ട; സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരം’: ആശ്വാസ വാര്‍ത്തയുമായി നാസ


വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യം സിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്ന സൂചനകള്‍ വരുന്നതിനിടയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പ മൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസെല്‍ പറഞ്ഞു.

ബഹിരാകാശ നിലയത്തിലെ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ടെന്നും ഫ്ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദേഹം ഡെയ്ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാവരുടെയും ആരോ ഗ്യം തൃപ്തികരമാണെന്ന് ജിമി അറിയിച്ചു.

ബഹിരാകാശ നിലയത്തിലെ താമസത്തെ തുടര്‍ന്ന് സുനിതാ വില്യംസ് ആരോഗ്യ പരമായ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജിമിയുടെ അഭിമുഖം പുറത്ത് വന്നിരിക്കുന്നത്. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തു വന്ന ദൃശ്യത്തില്‍ സുനിതയുടെ കവിളുകള്‍ ഒട്ടിയതായും ഭാരം കുറഞ്ഞതായും കാണാം.

സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും 2025 ഫെബ്രുവരി മാസത്തിലേ തിരിച്ചുവരാനാകൂവെന്ന് നാസ അറിയിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം.

അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയ ത്തില്‍ കാത്തിരിക്കേണ്ടി വരും. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍ നിന്ന് ഹീലിയം വാതകച്ചോര്‍ച്ച യുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു.


Read Previous

77 വർഷം പഴക്കമുള്ള കേക്കിന്റെ കഷ്ണം വിറ്റുപോയത് 2.40 ലക്ഷം രൂപയ്ക്ക്; ലേലത്തിൽ താരമായി എലിസബത്ത് രാജ്ഞിയുടെ കല്യാണ കേക്ക്

Read Next

ഉദ്യോഗസ്ഥരുടെ സുഖവാസം; താമസം സ്റ്റാര്‍ ഹോട്ടലുകളില്‍! ദുരന്തബാധിതര്‍ 6000 രൂപ മാസ വാടകക്ക് താമസിക്കുമ്പോള്‍ ദുരന്തം ആഘോഷമാക്കി ഉദ്യോഗസ്ഥര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »