ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: ഇൻഷുറൻസ് കാർഡ് ഇല്ലാത്ത പ്രവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി നൂറാന മെഡിക്കൽ സെൻറെർ പുതുവത്സരത്തിൽ പുതിയ കാർഡ് പുറത്തിറക്കി. മെഡിക്കൽ സെന്റെറിൽ നടന്ന ഡിസ്‌കൗണ്ട് കാർഡിൻറെ പ്രകാശനം സാമുഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിർവ്വഹിച്ചു,
ജയൻ കൊടുങ്ങല്ലൂർ സിദ്ധീഖ് തൂവൂർ, കെ എം സി സി വനിതാവേദി പ്രസിഡണ്ട് റഹ്മത്ത്, ട്രഷറർ ഹസ്ബിന നാസർ, നൂറാന മെഡിക്കൽ സെൻറെർ ജനറൽ മാനേജർ മൻസൂർ, എച്ച്ആർ മാനേജർ മൂബാറക് സഹറാനി, ഡോ. സയിദ് ഹനിയൻ, ഡോ.സഫീർ,ഡോ. ഷർമിന,ഡോ.ഫാത്തിമ സയ്ദ, ഡോ. അസ്മ, ക്ലിനിക് സുപ്പർവൈസർ ഫൈസൽ ബാബു, പർചൈസിംഗ് ഷഫ്ന ഫൈസൽ, നഴ്സിംഗ് സുപ്പർവൈസർ ശ്രുതി, എന്നിവർ പങ്കെടുത്തു.
ഫാർമസി ഒഴികെ മറ്റു എല്ലാ ക്ലിനിക്കൽ സേവനങ്ങൾക്കും ക്ലിനിക് നിലവിൽ നൽകികൊണ്ടിരിക്കുന്ന ഡിസ്‌കൗണ്ട് പ്രൈസിൽനന്നും ഇരുപതു ശതമാനം അധികം ഡിസ്കൌണ്ട് നൽകുമെന്നും ഡിസ്‌കൗണ്ട് കാർഡ് ക്ലിനിക്കിൻറെ ഹെല്പ്ഡസ്ക് കൌണ്ടറിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നും ക്ലിനിക് മാനേജ്മെന്റ് വക്താക്കൾ പറഞ്ഞു