നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് ജൂലൈ 20ന്; രജിസ്റ്റര്‍ ചെയ്യാം


തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ജൂലൈ 20ന് മലപ്പുറത്ത് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാമ്പ്.

പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാട നവും, സംരംഭകപരിശീലന പരിപാടിയും ഇതിനോടനുബന്ധിച്ച് നടക്കും. രണ്ട് വര്‍ഷ ത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയു ടെ വിപുലീകരണത്തിനും പ്രയോജനപ്പടുത്താം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ല കളിലെ പ്രവാസിസംരംഭകര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

താല്പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പാസ്സ്പോര്‍ട്ടിന്റെ കോപ്പിയും,രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ,ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.


Read Previous

പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി, തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഒപ്പു വെച്ച് ഗവര്‍ണര്‍

Read Next

ട്രംപിനെതിരെ ബൈഡനേക്കാള്‍ വിജയ സാധ്യത കമല ഹാരിസിനെന്ന് സര്‍വേകള്‍: സ്ഥാനാര്‍ഥി മാറ്റ ചര്‍ച്ചകള്‍ സജീവം; മാറില്ലെന്ന് ബൈഡന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »