റിയാദ് : സൗദി അറേബ്യയിലേക്കുള്ള നോർക്ക ലീഗൽ കൺസൾട്ടുമാരെ നിയമിച്ചതിൽ റിയാദിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തതിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെൻട്രൽ എക്സിക്യൂട്ടീവ് ശക്തമായി അപലപിച്ചു.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും കൂടുതൽ സഹായം വേണ്ടത് ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നാണ്. റിയാദിലുള്ള ഇന്ത്യൻ എംബസി ഓഫീസുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ ആണ് നോർക്കയുടെ കൺസൾട്ടസിയുടെ ഇടപെടൽ ഏറ്റവും കൂടുതൽ ആവശ്യമായി വരിക.
സൗദിയുടെ തലസ്ഥാന നഗരിയും ഇന്ത്യയടക്കമുള്ള വിദേശ കമ്പനികളുടെ എല്ലാം ഹെഡ്ഡ് ഓഫീസ് നില നിൽക്കുന്ന റിയാദിൽ നോർക്കയുടെ പ്രതിനിധിയില്ലാതെ പോയത് ദൗർഭാഗ്യകരമാണെന്നും ഐ സി എഫ് അഭിപ്രായപ്പെട്ടു.