നോര്‍ക്ക സൗദി റിക്രൂട്ട്മെന്റ്; സ്‌പോർട്‌സ് മെഡിസിൻ സ്പെഷ്യാലിറ്റി ഡോക്ടറുടെ ഒഴിവ്, ഇപ്പോള്‍ അപേക്ഷിക്കാം


സൗദി: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തില്‍ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്‌പോർട്‌സ് മെഡിസിൻ കൺസൾട്ടന്റ്/സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവ്. നോര്‍ക്ക റൂട്ട്സ് ആണ് ഇതിലേക്ക് റിക്രൂട്ട്മെന്റ് നൽകുന്നത്. അമേരിക്കൻ/കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് 2024 ആഗസ്റ്റ് 09 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം ഓണ്‍ലൈനായി നടക്കും. തിയതി പിന്നീട് അറിയിക്കുന്നതാണ്.

അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.norkaroots.org വെബ്ബ്സൈറ്റില്‍ ലഭ്യമാണ്.


Read Previous

അഞ്ച് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ വേണ്ടി എല്ലാം തയ്യാറാക്കി റഫീഖ് രാത്രി ഉറങ്ങാൻ കിടന്നു, സുഹൃത്തുക്കൾ മുറിയിൽ വന്നു നോക്കിയപ്പോള്‍ മരണമടഞ്ഞ നിലയിൽ

Read Next

27 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിട, പരമ്പര സ്വന്തമാക്കി ശ്രീലങ്ക; ഇന്ത്യക്ക് ദയനീയ തോല്‍വി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »