വെറുതെ ഒരു ഭാര്യ അല്ല’;സൈബര്‍ ആക്രമണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ദിവ്യ ഐഎഎസ്


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയ നെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചതിന് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പരോക്ഷ മറുപടിയുമായി വിഴിഞ്ഞം സീ പോര്‍ട്ട് എം ഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് യുവ നേതാവുമായ എസ് ശബരീനാഥനൊപ്പ മുള്ള ചിത്രം വെറുതെ ഒരു ഭാര്യ അല്ലെന്നുള്ള തലക്കെട്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പോസ്റ്റിന് താഴെയും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. വെറുതെ ആണേലും അല്ലേലും ശബരിക്ക് കൊള്ളാം. വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെ സംഭാവന മറന്ന് പിണറായിയെ സുഖിപ്പിച്ചാല്‍ വിമര്‍ശനം ഉണ്ടാകും. അത് ഏത് ഐഎഎസ് ആണേലും ശരി…എന്നാണ് ഒരു കമന്റ്. ഭര്‍ത്താവ്

ഭര്‍ത്താവ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടു തന്നെ ഭാര്യയും അതേ നിലപാടില്‍ തന്നെ നില്‍ക്കണമെന്നു ശരയില്ലെന്നാണ് മറ്റൊരു പ്രതികരണം. കമന്റുകള്‍ നിറഞ്ഞതോടെ കമന്റ് ബോക്‌സ് ഓഫാക്കി വെച്ചിരിക്കുകയാണ് ദിവ്യ.

കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായ ഡോ. പി സരിന്‍ ഉള്‍പ്പെടെയു ള്ളവര്‍ നേരത്തെ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ധാരണാപിശകുകള്‍ സംഭവിക്കുന്ന തെന്നാണ് സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്.


Read Previous

ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

Read Next

വെടിയൊച്ച കേട്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി’ വെടിയുണ്ട വലതു ചെവി തുളച്ചുകയറി’; ആദ്യ പ്രതികരണവുമായി ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »