ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തൃശ്ശൂർ : ‘‘ചാത്തുണ്ണി സാർ എന്നുമൊരു വിന്നിങ് കോച്ചായിരുന്നു. മൈതാനത്ത് കളിയുടെ തന്ത്രങ്ങൾ മെനയുന്നതിൽ സമാനതകളില്ലാത്ത കോച്ച്. പരിശീലകനായി ഞാൻ തൃശ്ശൂരിൽ എത്തുമ്പോൾ കേരളവർമ കോളേജ് ടീമിന്റെ മുഖ്യപരിശീലകൻ അദ്ദേഹമായിരുന്നു.
അദ്ദേഹത്തിനു കീഴിൽ സഹ പരിശീലകനായതിന്റെ ഓർമകൾ ഇപ്പോഴുമുണ്ട്. പിന്നീട് പരിശീലകസ്ഥാനം അദ്ദേഹം എനിക്ക് വിട്ടുതന്നു-ടി.കെ. ചാത്തുണ്ണിയുടെ ഓർമകൾ പങ്കുവെച്ചുകൊണ്ട് മുൻ സന്തോഷ് ട്രോഫി കോച്ച് എം. പീതാംബരൻ പറഞ്ഞു. തൃശ്ശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ടി.െക. ചാത്തുണ്ണി അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച രാവിലെ കൃത്യം 10-ന് കോർപറേഷൻ സ്റ്റേഡിയത്തിനു സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമാരംഭിച്ചു. ആദ്യകാല ഫുട്‌ബോളർമാരും വിവിധ ക്ലബ്ബുകളിൽ ചാത്തുണ്ണിയുടെ ശിഷ്യരായിരുന്ന നിരവധി പ്രതിഭകളും പ്രിയ കോച്ചിനെ അവസാനമായിക്കാണാനെത്തിയത് പന്തുമായാണ്.
മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തൃശ്ശൂർ മേയർ എം.കെ.വർഗീസ്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ, പരിശീലകരായ എം. പീതാംബരൻ, ടി.ജി. പുരുഷോത്തമൻ, വിക്ടർ മഞ്ഞില, മുൻ ഇന്ത്യൻ താരങ്ങളായ സി.വി. പാപ്പച്ചൻ, യു. ഷറഫലി, കുരികേശ് മാത്യു, കെ.ടി. ചാക്കോ, സോളി സേവ്യർ, അലക്സ് എബ്രഹാം, മുൻ വോളിബോൾ താരം സിറിൽ സി. വെള്ളൂർ, കേരള ഫുട്‌ബോൾ അസോസിയേഷൻ (കെ.എഫ്.എ.)പ്രസിഡന്റ് നവാസ് മീരാൻ, സെക്രട്ടറി പി. അനിൽകുമാർ, മുൻ സന്തോഷ് ട്രോഫി താരങ്ങളായ മാർട്ടിൻ, എൻ.പി. പ്രദീപ്, സുശാന്ത് മാത്യു, പി.വി. സന്തോഷ്, സി.ഡി. ഫ്രാൻസിസ്, സന്തോഷ് ട്രോഫി പരിശീലകരായ സതീവൻ ബാലൻ, ബിനോ ജോർജ്, മുൻ കേരള പോലീസ് താരം എഡിസൻ, അന്താരാഷ്ട്ര അത്‌ലറ്റ് രാമചന്ദ്രൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി.പി.സത്യന്റെ ഭാര്യ അനിത എന്നിവരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
പൊതുദർശനം ഒരു മണിക്കൂർ നീണ്ടു. ഔദ്യോഗിക ബഹുമതിയായി പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം മൃതദേഹം വിലാപയാത്രയായി വടൂക്കര ശ്മശാനത്തിൽ എത്തിച്ച് പന്ത്രണ്ടോടെ സംസ്‌കരിച്ചു.
ഫുട്ബോൾ മാത്രമല്ല, തമാശയും മാജിക്കും തട്ടി മുന്നേറി ചാത്തുണ്ണി
ഫുട്‌ബോൾ കളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ചാത്തുണ്ണിയെ എല്ലാവർക്കും അറിയാം. എന്നാൽ, തമാശ പറയുകയും മാജിക് കാണിക്കുകയും ചെയ്യുന്ന ചാത്തുണ്ണിയെ എത്രപേർക്കറിയാം. പരിശീലനത്തിന്റെ ഇടവേളകളിൽ ചാത്തുണ്ണിയുടെ കോമഡി ചിരിപടർത്തിയിരുന്നു. മാജിക്കിന്റെ ചില പൊടിക്കൈകളും പ്രയോഗിച്ചിരുന്നു, ചാത്തുണ്ണി-സഹതാരംകൂടിയായ വിക്ടർ മഞ്ഞില ഓർക്കുന്നു.
ടി.കെ. ചാത്തുണ്ണിക്ക് ആദരാഞ്ജലികളർപ്പിച്ച് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന അനുശോചനയോഗത്തിൽ മുൻ കോച്ചുമാർ അനുഭവം പങ്കുവെച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അധ്യക്ഷനായി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ (ഡി.എഫ്.എ.) പ്രസിഡന്റ് സി. സുമേഷ്, പ്രൊഫ. നാരായണമേനോൻ, ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇഗ്‌നി മാത്യു, അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. ഹരിദയാൽ, ബേബി പൗലോസ്, മുൻ ഫുട്‌ബോൾതാരം സോളി സേവ്യർ, സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ എന്നിവരും അനുശോചിച്ചു.
രാവിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ടി.കെ. ചാത്തുണ്ണിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരെത്തി. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ, യു.പി. ജോസഫ്, കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, കോൺഗ്രസ് നേതാവ് ടി.വി. ചന്ദ്രമോഹൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, ടി.ആർ. രമേഷ്‌കുമാർ, കെ.എം. ലെനിൻ, മുതിർന്ന പത്രപ്രവർത്തകൻ എം.പി. സുരേന്ദ്രൻ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
