കേരള അല്ല, ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേരുമാറ്റാന്‍ നിയമസഭയിൽ പ്രമേയം; ഒറ്റക്കെട്ടായി പാസ്സാക്കി


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണ മെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈ ക്കൊള്ളണമെന്ന് ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നു. പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വാതന്ത്രം ലഭിച്ചശേഷവും ഭരണഘടനയില്‍ ഗവണ്‍മെന്റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം പേര് മാറ്റത്തില്‍ നിയമസഭ പ്രമേയം പാസാക്കിയിരിന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് പുതിയ പ്രമേയം അവതരിപ്പിച്ചത്.


Read Previous

ഇസ്രയേലില്‍ തോക്കുപയോഗത്തിനുള്ള അപേക്ഷയില്‍ വന്‍ വര്‍ധനവ്, അനുമതി തേടിയത് 42,000 സ്ത്രീകള്‍

Read Next

സൗദിയില്‍ ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, 23 ബില്യണ്‍ പൗണ്ട് ചിലവില്‍ നിര്‍മിക്കപ്പെടുന്ന പുതിയ വിമാനത്താവളം 57 ചതുരശ്ര കിലോമീറ്റര്‍, ആറ് ഭീമന്‍ റണ്‍വേകള്‍ ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍,  2030തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് വ്യോമയാന മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »