Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫോൺ സ്പീക്കറിലാണെന്നറിഞ്ഞില്ല, ഏറെ പ്രിയപ്പെട്ട മമ്മൂട്ടി തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേട്ട മുഖ്യമന്ത്രിയുടെ മുഖഭാവം മാറി


മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹ മുണ്ടായിരുന്നെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ആഗ്രഹം നടക്കാതെപോയതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

കഴിയുന്നതും വിവാദങ്ങളിൽ നിന്ന് മാറി നിൽക്കാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. ‘പിണറായിക്ക് മമ്മൂട്ടിയോട് പ്രത്യേക വാത്സല്യവും സ്‌നേഹവുമുണ്ട്. ഞാനിവിടെ വെളിപ്പെടു ത്തുന്ന കാര്യം ചിലർക്ക് വിശ്വാസ്യയോഗ്യമായി തോന്നില്ല. എന്നാൽ സത്യത്തെ സ്വർണ പാത്രം ഉപയോഗിച്ച് മൂടിവച്ചാലും ഒരുനാൾ മറനീക്കി പുറത്തുവരുമെന്ന് തീർച്ചയാണ്. അതൊരു പ്രകൃതി നിയമമാണ്.

മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം അവരെ അലോസരപ്പെടുത്തി. ഈ ഓഫർ മമ്മൂട്ടി സ്വീകരിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല. മമ്മൂട്ടി കൂടുതൽ വിശ്വസിക്കുകയും സ്‌നേഹിക്കുകയും എല്ലാ കാര്യങ്ങളും തുറന്നുപറയുകയും ചെയ്യുന്ന ചുരുക്കം ചില സ്‌നേഹിതന്മാർ പാർട്ടിക്കുള്ളിലുണ്ട്. ഒരിക്കൽ മമ്മൂട്ടിയുടെ വിശ്വസ്തനായ സ്‌നേഹിതൻ മുഖ്യമന്ത്രിയുടെ ചേംബറിലിരിക്കുന്നു.മുഖ്യമന്ത്രിക്ക് അഭിമുഖമായിട്ടാണ് ഇരിക്കുന്നത്. അന്നത്തെ ഒരു പ്രധാന വിഷയം സംസാരിക്കാൻ മമ്മൂട്ടിയെ ഫോൺ ചെയ്യുന്നു. മമ്മൂട്ടി ആ വിഷയത്തിൽ ശരിക്ക് പ്രതികരിക്കുന്നു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആ സ്‌നേഹിതൻ ഫോൺ സംഭാഷണം സ്‌പീക്കറിൽ ആക്കുന്നു. മമ്മൂട്ടി ഇതൊന്നുമറിയാതെ മുഖ്യമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. എന്താണ് അദ്ദേഹം കാണിക്കുന്നത്? അദ്ദേഹത്തിന് ഇതൊന്നും മനസിലാകുന്നില്ലേ? ഇതൊക്കെ ശരിയാണോ എന്നൊക്കെ ചോദിക്കുന്നത് മുഖ്യമന്ത്രി നേരിട്ട് കേൾക്കുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് വലിയൊരു മാറ്റമുണ്ടായി. അതുകേട്ട് മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനായി.

മമ്മൂട്ടിയെക്കുറിച്ച് ആരും മോശമായി സംസാരിക്കുന്നത് ഇഷ്ടമില്ലാത്തയാളാണ് മുഖ്യമന്ത്രി. ഒരിക്കൽ ഡൽഹിയിൽ ചാനൽ മീറ്റിംഗിൽ വച്ച് മമ്മൂട്ടിയെക്കുറിച്ച് ആരോ സംസാരിച്ചപ്പോൾ പിണറായി ദേഷ്യ ത്തോടെ ഇരിയെടാ എന്നു പറഞ്ഞത് നമ്മൾ ചാനലിൽ കൂടി കണ്ടതല്ലേ.മമ്മൂട്ടിയുടെ വിമർശനം കേട്ട പിണറായി പിന്നെ ഒരക്ഷരം മിണ്ടിയില്ല. ആ സ്‌നേഹിതൻ വന്ന കാര്യം ഭംഗിയായി നിർവഹിച്ച സന്തോ ഷത്തിൽ മടങ്ങിപ്പോയി. പിന്നീട് ഈ വിവരം മമ്മൂട്ടിക്ക് ആരോ ചോർത്തിക്കൊടുത്തു. താൻ വിശ്വസിച്ച സ്‌നേഹിതൻ തന്നെ ചതിച്ചുവെന്ന് മനസിലായി. ഒട്ടും താമസിയാതെ മമ്മൂട്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. താൻ അങ്ങനെ സംസാരിക്കാനുള്ള കാരണം വിശദീകരിച്ചു. അങ്ങനെ ആ പ്രശ്നം പരിഹരിച്ചു. ഞാൻ ഈ പറഞ്ഞ വിവരം പാർട്ടിയിലെ ഉന്നത നേതാക്കൾക്കിടയിൽ പരസ്യമായ രഹസ്യമാണ്.’- ആലപ്പി അഷ്റഫ് പറഞ്ഞു.


Read Previous

കെ.കെ തോമസിന് ഒഐസിസി യാത്രയയപ്പ് നൽകി

Read Next

നടി അഞ്ചു ലക്ഷം ചോദിച്ചത് നേരിട്ടല്ല’; പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »