പ്രമുഖ പ്രവാസി വ്യവസായി അപ്പൻ മേനോൻ ദമാമിൽ അന്തരിച്ചു


ദമാം: പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ മുല്ലപ്പള്ളി അപ്പൻ മേനോൻ ദമാമിൽ (52) അന്തരിച്ചു. തൃശൂർ കൊടകര മൂന്നുമുറി സ്വദേശിയായ അപ്പൻ മേനോൻ കഴിഞ്ഞ മുപ്പതു വർഷമായി ദമാമിൽ പ്രവാസിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇൻഡസ്ട്രിയൽ എക്‌സിബിഷനിൽ പങ്കെടുക്കുന്നതിനായി ചൈനയിൽ ആയിരുന്നു. രണ്ടു ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ ഒൻപതു മണിക്ക് ദമാമിലെ വീട്ടിൽ ടെലിവിഷൻ കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കു കയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഈതിനെ തുടർന്ന് ദമാം അൽമന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിഴക്കൻ പ്രവിശ്യയിൽ ഇൻഡസ്ട്രിയൽ മേഖലയിൽ സ്വന്തമായി ബിസിനസ് നടത്തി വന്നിരുന്ന ഇദ്ദേഹം പ്രവാസ ലോകത്തു വലിയ ഒരു സൗഹൃദവലയത്തിന്റെ ഉടമയാണ്. പ്രവാസ ലോകത്തു കഷ്ടതയനുഭവിക്കുന്ന നിരവധി ആളുകൾക്ക് കൈത്താങ്ങായി മാറുന്നതിനു അദ്ദേഹത്തിന് കഴിഞ്ഞി രുന്നു. നിതാഖാത്ത് കാലത്തും കോവിഡ് കാലത്തും നിരവധി പാവപ്പെട്ടവർക്ക് ടിക്കറ്റും ഭക്ഷണവും നൽകി.ഭാര്യ വിജയശ്രീ. മക്കൾ കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.


Read Previous

അമേരിക്കയുമായി അകലം പാലിച്ച് കാനഡ; പഴയ ബന്ധം അവസാനിച്ചു, ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് കാർണി

Read Next

എംപുരാൻ’ ചർച്ച ചെയ്തിട്ടില്ല; വാർത്ത പിൻവലിക്കണമെന്ന് ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »