Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുപ്രസിദ്ധ ലഹരി കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് അറസ്റ്റിൽ; അറിയപ്പെടുന്നത് മയക്കുമരുന്ന് രാജ്ഞി


മുംബയ് :കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് എന്ന ‘പഗ്ലി’ (37) പിടിയിൽ.

മെഫെഡ്രോൺ (എംഡി) കടത്തിയ കേസിൽ മുംബയിലെ ആന്റി-നാർക്കോട്ടിക്‌സ് സെൽ (ANC) ആണ് ഇവരെ പിടികൂടി ഒരു വർഷത്തേക്ക് ജയിലിലേക്ക് മാറ്റിയത്. നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡി‌പിഎസ് ) നിയമപ്രകാരം എട്ട് കേസുകൾ നിലവിൽ റോമയ്ക്കെതിരെയുണ്ട്. മുംബയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന കണ്ണിയാണ് റോമയെന്നും അന്വേഷണസംഘം കണ്ടെത്തി.

നേരത്തെ റോമയ്‌ക്കെതിരെ കരുതൽ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ജയിൽ മോചിതയായ ഉടൻ തന്നെ റോമ വീണ്ടും മയക്കുമരുന്ന് കച്ചവടം പുനഃരാരംഭിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ആന്റി-നാർക്കോട്ടിക്‌സ് സെൽ (എഎൻസി) മയക്കുമരുന്ന് കള്ളക്കടത്ത് തടയൽ നിയമ പ്രകാരം റിപ്പോർട്ട് തയ്യാറാക്കി. ഈ റിപ്പോർട്ട് മുംബയ് പൊലീസ് മഹാരാഷ്ട്ര സർക്കാരിന്റെ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു. റിപ്പോർട്ടിന് അംഗീകാരം ലഭിച്ചതോടെ ചൊവ്വാഴ്ചയാണ് റോമയ്ക്ക് തടങ്കൽ ഉത്തരവ് നൽകുകയും മഹാരാഷ്ട്രയിലെ കോലാപൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തത്.


Read Previous

പത്ത് വർഷത്തെ പ്രയത്നം ഫലം കണ്ടു, ഏത് മോശം കാലാവസ്ഥയും ഉപ്പുവെള്ളവും അതിജീവിക്കുന്ന നെല്ലിനം വരുന്നു

Read Next

ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയിട്ടില്ല’; ഡല്‍ഹിയിലേത് ചാവേര്‍ സ്‌ഫോടനമല്ലെന്ന് നിഗമനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »