Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഇനി ‘ശ്രീ വിജയ പുരം’; പോര്‍ട്ട് ബ്ലയറിന്റെ പേരും കേന്ദ്രം മാറ്റി; കൊളോണിയല്‍ ചിഹ്നങ്ങളില്‍ നിന്നുള്ള മോചനമെന്ന് അമിത്ഷാ


ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയറിന്റെ പേരും കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും സമാനതക ളില്ലാത്ത സ്ഥാനമുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ കൊളോണിയല്‍ ചിഹ്നങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പേര് മാറ്റിയതെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു.

‘പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കൊളോണിയല്‍ ചിഹ്നങ്ങളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് പോര്‍ട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഇന്ന് നാം തീരുമാനിച്ചു” -എക്സില്‍ എഴുതിയ കുറിപ്പില്‍ അമിത്ഷാ പറഞ്ഞു.

ശ്രീ വിജയ പുരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പങ്കിനെയും പ്രതീകവല്‍കരിക്കുന്നതായി അമിത്ഷാ അവകാശപ്പെട്ടു. ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവര്‍ത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇപ്പോള്‍ ഇന്ത്യയുടെ തന്ത്രപരവും വികസനപരവുമായ നിര്‍ണായക അടിത്തറയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണപതാക പ്രകാശനം ചെയ്ത സ്ഥലമാണിത്. രാഷ്ട്ര സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളും സവര്‍ക്കറും കിടന്ന സെല്ലുലാര്‍ ജയിലും ഇവിടെയാണെന്നും അമിത്ഷാ കുറിപ്പില്‍ പറയുന്നു.


Read Previous

മലയാളിക്ക് ഇന്ന് ഉത്രട’പാച്ചില്‍’, സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ, ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടം, പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്, ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; ഓണം സ്പെഷ്യല്‍ top5 വാര്‍ത്തകള്‍

Read Next

ഉത്രാടം നാളില്‍ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ നിറഞ്ഞു; പൊന്നോണസദ്യ നാളെ പതിനായിരം പേര്‍ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »