Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല’; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍


തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് അനുകൂലമായി ഡല്‍ഹിയില്‍ പറഞ്ഞു വെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പദ്ധതിയെ താന്‍ അനുകൂലിക്കാന്‍ പാടില്ല, മുഖ്യമന്ത്രിക്ക് പറയാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എല്‍ഡിഎഫിന് ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല, പണ്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ശ്രീധരനെ കൊച്ചി മെട്രോയില്‍ നിന്ന് മാറ്റാന്‍ പോകുന്നുവെന്ന് പറഞ്ഞ് സമരം ചെയ്തവരാണ്, ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല. അന്ന് വ്യവസായി മന്ത്രി തന്നെ ഉണ്ടാക്കിയ കഥയാണ് ശ്രീധരനെ മാറ്റാന്‍ പോകുന്നുവെന്നത്. ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ലെന്നും സതീശന്‍ പരിഹസിച്ചു.

കേരളത്തില്‍ അതിവേഗ ട്രെയിന്‍ പദ്ധതി കൊണ്ടുവരുന്നതിന് കോണ്‍ഗ്രസ് എതിരല്ല, കേരളത്തില്‍ ഇത്തരം പദ്ധതികള്‍ വരണം, അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണം. എന്നാല്‍ ഇതിന് പാരിസ്ഥി തികമായി പരിശോധനകള്‍ നടത്തി. സാമ്പത്തികമായി കേരളത്തിന് താങ്ങാന്‍ പറ്റുന്ന പദ്ധതി വരട്ടെ യെന്നും സതീശന്‍ പറഞ്ഞു.

ഭരണത്തില്‍ നിന്ന് ഇറങ്ങാനിരിക്കെയാണ് സംസ്ഥാനം റാപ്പിഡ് റെയില്‍ പദ്ധതി കൊണ്ടുവരുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രാരംഭ പഠനം പോലും നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏത് പദ്ധതി ആര് കൊണ്ടുവന്നാലും കോണ്‍ഗ്രസ് പിന്തുണയ്ക്കും നല്ല പദ്ധതിയാകണം അത്. കേരളത്തിന് ദോഷകരമായി ബാധിക്കാത്ത, സംസ്ഥാനത്തിന് നല്ലത് വരുന്ന ഏത് പദ്ധതിയെയും ഞങ്ങള്‍ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സ്പ്രിംക്ലര്‍ പദ്ധതി നടപ്പാക്കാതെ ഇട്ടട്ട് ഓടിയത് ആരാണ്. പദ്ധി വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചത് പിണറാ യി വിജയനാണ്. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ വന്നപ്പോള്‍ പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നെ കോടതി എന്തുപറയാനാണ്. . ഒരു കുഴപ്പവും പദ്ധതിക്കില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതെന്തി നാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിംക്ലര്‍ അഴിമതി ആരോപണം ഹൈ ക്കോടതി തള്ളിയിരുന്നു.കോവിഡ് കാലത്ത് ജനങ്ങളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.വിഷയത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.


Read Previous

കേന്ദ്ര ഏജന്‍സികളെക്കുറിച്ച് മുന്‍പും പരാതി, സിജെ റോയിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം: എംവി ഗോവിന്ദന്‍

Read Next

എപ്പോഴും മത്സരിക്കലല്ല കാര്യം, ഇത്തവണ കുഴിയില്‍ ചാടാനില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »