ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം, ഇത് വടകരയുടെ കൂടെ വിജയം’


പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വിജയത്തില്‍ പ്രതികരിച്ച് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എ. ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും കെ കെ രമ കുറിച്ചു.

കെ കെ രമയുടെ കുറിപ്പ്

ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. ചന്ദ്രശേഖരന്റെ നാട്ടുകാര്‍ ആയതുകൊണ്ടു മാത്രമല്ല, ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ചില ചെറുപ്പക്കാര്‍ പാലക്കാടിനും വടകരയ്ക്കുമിടയില്‍ നെയ്ത പാലത്തിലൂടെ നടക്കാന്‍ തീരുമാനിച്ചതുകൊണ്ട് കൂടിയാണത്…

പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണ്. പോരാട്ട വീറിന്റെ വിജയമാണ്. ഇവിടെ നവമാധ്യമങ്ങളിലായിരുന്നു വര്‍ഗീയക്കാര്‍ഡിറക്കിയതെങ്കില്‍

പാലക്കാട്ടത് നേരിട്ട് മാധ്യമങ്ങളിലായിരുന്നു. തോറ്റ സ്ട്രാറ്റജികള്‍ രണ്ടിടത്തും ഒന്നാണ്. തോല്‍പ്പിച്ച ജനതയും ഒന്നാണ്. വര്‍ഗീയപാര്‍ട്ടികളെ കെട്ടുകെട്ടിച്ച പാലക്കാട്ടുകാര്‍ക്ക് വടകരയുടെ അഭിവാദ്യങ്ങള്‍.. ഈ ഇരിപ്പ് ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം.

പ്രിയ രാഹുല്‍, അഭിനന്ദനങ്ങള്‍…


Read Previous

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി ഭൂരിപക്ഷം മറികടന്നു, ഹേമന്ത് സോറന്‍ അധികാരത്തിലേക്ക്.

Read Next

പ്രിയ സഹോദരീസഹോദരൻമാരെ, ഈ വിജയം നിങ്ങളുടേത്; വയനാടിന്റെ ശബ്ദമാകും’; നന്ദി അറിയിച്ച് പ്രിയങ്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »