എൻ എസ് കെ “സ്പന്ദനം 2023” മെയ് 26ന് ഗോപിനാഥ് മുതുകാട്, മെന്റിലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യ അതിഥികൾ.


റിയാദ് : റിയാദിലെ കലാകാരന്മാരുടെ ഉന്നമനത്തിനായി രൂപീകൃതമായ NSK സൗഹൃദ കൂട്ടായ്മ മലർകൊടിയേ എന്നൊരു മെഗാ ഇവെന്റിന് ശേഷം പ്രശസ്‌ത ഇല്ലൂഷനിസ്റ്റും മോട്ടിവേഷൻ സ്‌പീക്കറുമായ ഗോപിനാഥ് മുതുകാട്, മെന്റിലിസ്റ്റ് ഫാസിൽ ബഷീർ, വൈകല്യത്തെ അതിജീവിച്ച അസീം വേളിമണ്ണ, അലിഫ് മുഹമ്മദ് ,ഐഡിയ സ്റ്റാർ സിംഗേഴ്‌സ് ഫെയിം കൃതിക, റിതു കൃഷ്ണ എന്നിവർ അണിനിരക്കുന്ന മെഗാഷോ മെയ് 26 ന് എക്സിറ്റ് 30 ലെ ഖസർ അൽ അറബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകര് റിയാദിൽ നടത്തിയ വാര്ത്താസമ്മേളനത്തിൽ പറഞ്ഞു

റിയാദിലെ ഒട്ടനവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ഗാനസന്ധ്യ, നൃത്തനൃത്യങ്ങൽ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും റിയാദിലെ കലാ കാരൻ മാരെ വളർത്തികൊണ്ടുവരുകയും അവശത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്നനിലയിലാണ് ഈ സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത് ഇതോടൊപ്പം ഓട്ടിസം ബാധിച്ച രണ്ടു കുട്ടികളുടെ എല്ലാ ചെലവുകളും കൂട്ടായ്മ ഏറ്റ് എടുത്തിട്ടുണ്ട് സംഘടനയുടെ നന്മ നിറഞ്ഞ പ്രവർത്തന ങ്ങളിൽ പങ്കാളിയാകാൻ താല്പര്യമുള്ളവർക്ക് ചേർന്ന് പ്രവർത്തിക്കാൻ അവസരമുണ്ട് എല്ലാവരുടെയും സഹകരണം ആഭ്യർത്തിക്കുകയാണ്.

വാർത്താസമ്മേളനത്തിൽ നൗഷാദ് സിറ്റിഫ്ലവർ ,വർ ,കബീർ കാഡൻസ് , സലാഹ് റാഫി ഗ്ഗ്‌ളൈസ്, നിസാർ കുരിക്കൾ ,ഷഫീക് അബ്ദുൽഗഫൂർ എന്നിവർ പങ്കെടുത്തു .


Read Previous

കേളി വസന്തം 2023′ അറേബ്യൻ വടംവലി മത്സരം മെയ് 19 ന് : ജി സി സി ടീമുകൾ മാറ്റുരക്കുന്നു.

Read Next

കവിത “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള ശിവദാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »