Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പണം തിരിച്ചടയ്ക്കാത്തവരുടെ എണ്ണം കൂടുന്നു, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍


മുംബയ്: ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. എന്നാല്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അത്ര നല്ല വാര്‍ത്തകളല്ല പുറത്ത് വരുന്നത്.

കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡുകളിലും ഓഫറുകളിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബാങ്കുകളുടെ തീരുമാനം. കാര്‍ഡ് ഉപയോഗിച്ചതിന് ശേഷം പണം കൃത്യമായി തിരിച്ചടയ്ക്കാത്തവരുടെ എണ്ണം വര്‍ദ്ധിച്ചതും എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ കാര്‍ഡുകള്‍ സൗജന്യമായി ഉപയോഗിക്കുന്നതിലൂടെ വരുന്ന ഭീമമായ ബാദ്ധ്യതയുമാണ് ബാങ്കുകളെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.

എസ്ബിഐ, അമേരിക്കന്‍ എക്‌സ്പ്രസ്, ഐസിഐസിഐ, ആക്‌സിസ് എന്നീ ബാങ്കുകളുടെ കാര്‍ഡുകളിലാണ് നിയന്ത്രണം വരുന്നത്. ഐസിഐസിഐ ബാങ്കിന്റെ പ്ലാറ്റിനം ചിപ്പ് പോലുള്ള കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ മൂവി ടിക്കറ്റ് സംവിധാനം നിര്‍ത്തി. അതുപോലെ തന്നെ വര്‍ഷത്തില്‍ എട്ട് തവണ വരെ ഉപയോഗിക്കാവുന്ന എയര്‍പോര്‍ട്ട് ലോഞ്ച് സംവിധാനം എസ്ബിഐ പോലുള്ള ബാങ്കുകള്‍ വര്‍ഷത്തില്‍ നാല് തവണയാക്കി കുറച്ചിട്ടുണ്ട്.

ബാധ്യത തിരിച്ചടയ്ക്കാത്ത ഉപഭോക്താക്കളുടെ എണ്ണം കൂടുന്നത് ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിച്ചതാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പ്രധാനകാരണം. എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ക്ക് വലിയ തുക ചെലവഴിക്കേണ്ടിവരുന്നത് ലാഭത്തെ ബാധിക്കാന്‍ തുടങ്ങിയതും മറ്റൊരു പ്രധാന കാരണമാണ്. കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഇനിമുതല്‍ ഉയര്‍ന്ന തുക ചെലവഴിക്കേണ്ടി വരും.


Read Previous

‘ആണും പെണ്ണും തൃഷയ്ക്ക് ഒരുപോലെ, കൂടുതല്‍ താത്പര്യം സ്ത്രീകളോട്’, ഗുരുതര ആരോപണം

Read Next

കടത്തിയത് 12 കോടിയുടെ മാരക മയക്കുമരുന്നുകൾ, മലയാളി യുവാക്കളിൽ നിന്ന് പിടിച്ചെടുത്തത് എൽഎസ്‌ഡി സ്‌ട്രിപ്പുകളും ഹൈഡ്രോ കഞ്ചാവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »