Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെണ്‍കുട്ടിയെ കയറില്‍ കെട്ടിവലിച്ച് കന്യാസ്ത്രീകള്‍; കാല്‍ക്കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍’; പരിഹാസ പോസ്റ്റുമായി ബിജെപി


റായ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ കന്യാസ്ത്രീകളെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപിയുടെ പോസ്റ്റ്. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തു. രണ്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കഴുത്തിലും കൈയിലും കെട്ടിയിട്ട് വലിച്ചു കൊണ്ടുപോകുന്നതും കന്യാസ്ത്രീക ളുടെ കാല്‍ക്കീഴില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെസി വേണുഗോപാലും മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗലും മുട്ടിലിഴഞ്ഞ് നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ചിത്രമാണ് ഈ പോസ്റ്റിലൂടെ ഛത്തീസ്ഗഡ് ബിജെപി ഘടകം പങ്കുവച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. മനുഷ്യക്കടത്തിനും മതപരി വര്‍ത്തനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കുന്ന പിന്തുണയെ പരിഹസിക്കുക കൂടിയാണ് ചിത്രത്തിലൂടെ ബിജെപി പങ്കുവയ്ക്കുന്നത്. അരമണിക്കൂറിനുള്ളില്‍ തന്നെ ബിജെപി പോസ്റ്റ് പിന്‍വലിച്ചു.

കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെ അവര്‍ക്ക് എതിരായ നിലപാടുകളാണ് ഛത്തീസ്ഗഡ് ബിജെപി ഘടകം എടുത്തത്. എന്നാല്‍ അതിന് വ്യത്യസ്തമായ നിലപാടായിരുന്നു കേരളത്തിലെ ബിജെപി യുടേത്. ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് എന്നിവരും റായ്പൂരില്‍ എത്തിയിട്ടുണ്ട്.


Read Previous

റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങുന്നില്ലെന്ന് കേട്ടു, നല്ല കാര്യമെന്ന് ട്രംപ്; അറിയില്ലെന്ന് ഇന്ത്യ

Read Next

വേടന്‍ ഒളിവില്‍? തിരഞ്ഞ് പൊലീസ്; തൃശൂരിലെ വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »