Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോട്ടയം സ്വദേശിനിയായ നഴ്സ് ഒമാനില്‍ മരണപ്പെട്ടു; മരണം മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ


സലാല: ഒമാനിലെ സലാലയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. പാമ്പാടി കമലാലയത്തില്‍ വിജയകുമാറിന്റെയും ഓമനയുടെയും മകളാണ് മരിച്ച ലക്ഷ്മി.

മെയ് 13 നാണ് സലാലയിലെ മസ്യൂനയില്‍ അപകടമുണ്ടായത്. താമസസ്ഥലത്തെ മാലിന്യം കളയാന്‍ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുമ്പോള്‍ അബദ്ധത്തില്‍ മാന്‍ഹോളില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയി ലായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവ് ദിനരാജും സഹോദരന്‍ അനൂപും സലാലയിലെത്തിയിരുന്നു.

നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ. സനാതനന്‍ അറിയിച്ചു.മകള്‍ നിള.


Read Previous

സൗദിയില്‍ 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി; ചതിയില്‍ പെടരുത്; ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികള്‍ ഇവയാണ്

Read Next

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000 ല്‍ അധികം ഇന്ത്യക്കാര്‍’; പാക് ഭീകരവാദം ഐക്യരാഷ്ട്ര സഭയില്‍ തുറന്നു കാണിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »