ഒബാമ സ്വവർഗാനുരാഗി, മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ’; വിചിത്ര വാദവുമായി ഇലോൺ മസ്കിൻറെ പിതാവ്


മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക്ക് ഒബാമയ്ക്കും പങ്കാളി മിഷേലിനും എതിരെ വിചിത്ര ആരോപണവുമായി ടെക്ഭീമൻ ഇലോൺ മസ്കിൻ്റെ പിതാവ് എറോൾ മസ്ക്. ഒബാമ സ്വവർഗാനുരാഗി വ്യക്തിയാണെന്നും ഭാര്യ മിഷേൽ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നുമാണ് എറോൾ മസ്കിൻ്റെ വാദം. ജോഷ്വ റൂബിൻ്റെ വൈഡ് എവേക്ക് പോഡ്കാസ്റ്റിലെ അഭിമുഖത്തിലായിരുന്നു എറോൾ മസ്കിൻ്റെ ഇത്തരം പരാമ ർശങ്ങൾ. ഓൺലൈനിൽ പരിഹാസ്യമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന തിൽ എറോൾ പ്രശസ്തനാണ്.

“സ്ത്രീ വേഷം ധരിക്കുന്ന ഒരാളെ വിവാഹം കഴിച്ച ഒബാമ ഒരു സ്വവർഗാനുരാഗി ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. നാമുക്കെല്ലാം അത് മനസിലായി. ഇത് പൊതുവായ അറിവല്ല,” അഭിമുഖത്തിൽ എറോൾ പറഞ്ഞു. ഇത് കെട്ട് ഞെട്ടിയ അഭിമുഖകാരനോട് നിങ്ങൾക്ക് ഇത് അറിയില്ലായിരുന്നോ എന്നായിരുന്നു എറോളിന്റെ ചോദ്യം. 2014 ൽ മിഷേൽ ഒബാമയുടെ ലിംഗഭേദത്തെ കുറിച്ച് ഹാസ്യ നടൻ ജൊവാൻ റിവേഴ്സ് നടത്തിയ പരാമർശത്തെ മുൻനിർത്തി ​ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്കാണ് എറോൾ മസ്ക് പിന്നീട് കടന്നത്. ആരോപണം ഉന്നയിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷം 2014 സെപ്റ്റംബർ 4 ന് ജൊവാൻ റിവേഴ്സ് മരിച്ചുവെന്നു അതൊരു കൊലപാതകമായിരുന്നു എന്നും എറോൾ ആരോപിച്ചു. അതിന് പിന്നിൽ ആരാണെന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയങ്ങളില്ലായിരുന്നു. ജൊവാന്റെ മരണത്തിലും ഒബാമയ്ക്ക് നേരെയാണ് എറോൾ വിരൽ ചൂണ്ടുന്നത്.

അഭിമുഖത്തിനിടെ മകൻ ഇലോൺ മസ്കിനെയും പിതാവ് എറോൾ വിമർശിച്ചു. ഇലോ ൺ ഒരു നല്ല അച്ഛനല്ലെന്നും സ്വന്തം കുട്ടികളുടെ ജീവിതത്തിൽ നിന്ന് വലിയതോതിൽ വിട്ടുനിൽക്കുന്നുണ്ടെന്നും എറോൾ പറഞ്ഞു. 10 ആഴ്ച പ്രായമുള്ളപ്പോഴാണ് മസ്കിൻ്റെ ആദ്യത്തെ കുട്ടി നെവാദ അലക്സാണ്ടർ മരിക്കുന്നത്. ആയമാരായിരുന്നു കുട്ടിയെ നോക്കിയിരുന്നതെന്നും അവരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണകാരണമെന്നും എറോൾ തുറന്നടിച്ചു.

എറോൾ പലതവണ വിവാഹിതയായതിനാൽ, ഇലോണിന്റെ ജീവിതത്തിലും അതി ന്റെ സ്വാധീനമുണ്ടായിട്ടുണ്ട്. കുടുംബാന്തരീക്ഷത്തിലും സാഹചര്യങ്ങളിലും നിരന്ത രം മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിനിടെ, ഇലോൺ തന്റെ പിതാവിനെ “ദുഷ്ടൻ” എന്നും “മോശം മനുഷ്യൻ” എന്നും വിശേഷിപ്പി ച്ചിരുന്നു.


Read Previous

ഇന്ത്യക്ക് ഇനി ഫണ്ടില്ല; വോട്ടിങ് ശതമാനം ഉയർത്താൻ നൽകിയ 21 മില്യൺ ഡോളർ റദ്ദാക്കുമെന്ന് മസ്‌ക്

Read Next

റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച: സെലൻസ്‌കിക്ക് ക്ഷണമില്ല, മധ്യസ്ഥത വഹിക്കാൻ യുഎസും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »