അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി


ബംഗലൂരു: അശ്ലീല വീഡിയോ വിവാദത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. അതിനിടെ പ്രജ്വല്‍ രേവണ്ണ ശനിയാഴ്ച ഇന്ത്യ വിട്ടു

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ എംപിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിച്ചത്. ഹാസന്‍ ജില്ലയി ലാണ് പ്രജ്വല്‍ രേവണ്ണയുടെ വിഡിയോ പ്രചരിച്ചത്. വിഡിയോയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക വനിത കമീഷന്‍ സര്‍ക്കാറിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു.

സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ, അവരെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോയും ഇതിലുള്‍പ്പെടുന്നതായി സംശയിക്കു ന്നതായി വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് എംപിയുടെ കൈവശമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തര വിട്ടതിന് പിന്നാലെ ബംഗലൂരുവില്‍ നിന്നും പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് പോയി.


Read Previous

ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല’, വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Read Next

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »