ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി പിന്മാറി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര റാവത്താണ് പിന്മാറിയത്. ഉപേന്ദ്രറാവത്തിന്റെ പേരില്‍ യുവതിയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ ഉപേന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ബോധപൂര്‍വം തേജോവധം ചെയ്യാനായി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണെന്ന് ഉപേന്ദ്ര പറഞ്ഞു. ‘2022-ലെയും 2023-ലെയും വീഡിയോകളാണ്. ഇത് എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്തതാണ്. ഇതിലൂടെ എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. ഹീനമായ പ്രവൃത്തികള്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും’ ഉപേന്ദ്ര പറഞ്ഞു. നിരപരാധി യാണെന്ന് തെളിയിക്കപ്പെടുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് നിലാപാടെന്നും അദ്ദേഹം പറഞ്ഞു
നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലെ ആസന്‍സോള്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ഭോജ്പുരി നടനും ഗായകനുമായ പവന് സിങ്ങ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്നാണ് പവന് സിങ്ങിന്റെ പ്രഖ്യാപനം. പവന്‍സിങ്ങിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ശനിയാഴ്ചയാണ് ബിജെപി പുറത്തിറക്കിയത്.പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖരടങ്ങുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ ഭോജ്പുരി താരങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. പവന് സിങ്ങിന് പുറമേ രവി കിഷന്, മനോജ് തിവാരി, ദിനേഷ് ലാല്‍ യാദവ് തുടങ്ങിയ ഭോജ്പുരി താരങ്ങളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്.