Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുത്; രാഹുൽ ഗാന്ധി


ന്യൂഡൽഹി : സമ്മർദത്തിന് വഴങ്ങി ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരോടും അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സംഘം സർക്കാർ രൂപീകരിച്ചാൽ ഭരണഘടന സത്യപ്രതിജ്ഞയെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയു ണ്ടാകുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിൻ്റെ എക്‌സ് പോസ്റ്റ് പങ്കുവച്ചായിരുന്നു കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.

ഒരു വ്യക്തി ‘എട്ട് തവണ’ ബിജെപിക്ക് വോട്ട് ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌തിരുന്നു. പരാജയം മുന്നിൽക്കണ്ട് ജനവിധി നിഷേധിക്കാൻ സർക്കാർ സംവിധാനത്തിൽ സമ്മർദം ചെലുത്തി ജനാധിപത്യം കൊള്ളയടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി കുറിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അധികാരത്തിൻ്റെ സമ്മർദത്തിന് മുന്നിൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ മറക്കരുതെന്നാണ് കോൺഗ്രസ് പ്രതീക്ഷി ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം, ഇന്ത്യ ബ്ലോക്കിൻ്റെ സർക്കാർ രൂപീകരിച്ചാലുടൻ, ഭരണഘടനയുടെ സത്യപ്രതിജ്ഞയെ അപമാനിക്കുന്നതിന് മുമ്പ് 10 തവണ ചിന്തിക്കുന്ന തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബിജെപിയുടെ ബൂത്ത് കമ്മിറ്റി യഥാർഥത്തിൽ ഒരു കൊള്ള കമ്മിറ്റി യാണെന്ന് കുറിച്ചായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കള്ളവോട്ട് വീഡിയോ തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചത്. ‘ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കരുതുന്നുവെങ്കിൽ എന്തെങ്കിലും നടപടിയെടുക്കണ’മെന്നും അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.


Read Previous

ഇബ്രാഹിം റൈസിക്ക് മുമ്പും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി, പല കാലഘട്ടത്തില്‍ രാഷ്‌ട്ര തലവവന്‍മാരും പ്രമുഖ നേതാക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്; രാഷ്‌ട്രത്തലവന്മാരുടെ ജീവനെടുത്ത വ്യോമ ദുരന്തങ്ങളുടെ ചരിത്രം; അവരെകുറിച്ച് അറിയാം

Read Next

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു ‘മഴ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »