കണ്ണൂർ ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പോടെ ഒ ഐ സി സി റിയാദിലെ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുകൾക്ക് തുടക്കമായി. മലാസിൽ വച്ച് നടന്ന പുതിയ അംഗങ്ങളുടെ കൺവൻഷനിൽ സമവായത്തിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുപ്പ് നിരീക്ഷകരായ നവാസ് വെള്ളിമട്കുന്ന്,നിഷാദ് ആലങ്കോട്, ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളായ രഘുനാഥ് പറശ്ശിനിക്കടവ്, അസ്‌കർ കണ്ണൂർ എന്നിവർ മുഴുവൻ അംഗങ്ങളുമായും ഒറ്റക്കും കൂട്ടായും നടത്തിയ ചർച്ചയിലൂടെയാണ് ഐകകന്റെനയുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടെ ഗൈഡ് ലൈൻസ് അടിസ്ഥാനപ്പെടുത്തിയായാ യിരുന്നു തിരഞ്ഞെടുപ്പ്. പുതിയ ഭാരവാഹികളായി കെ ഒ അബ്ദുൾ മജീദ് (പ്രസിഡന്റ് ), കൃഷ്ണൻ വെങ്ങര, അബ്ദുള്ള കൊറളായി (വൈസ് പ്രസിഡന്റ് ), ഹരീന്ദ്രൻ കെ, ഹാഷിം കണ്ണാടിപറമ്പ് (ജനറൽ സെക്രട്ടറി ), സുജേഷ്, ജലീൽ ചെറുപുഴ ( ജോയിന്റ് സെക്രട്ടറി ), അബ്ദുൽകാദർ മോചേരി (സെക്രട്ടറി സാംസ്കാരികം ), അഷ്‌റഫ് കൊറളായി (ട്രഷറർ ), സുജിത്ത് തോട്ടട (ജോയിന്റ് ട്രഷറർ ), ഷാക്കിർ കൂടാളി, സജീഷ് കൂടാളി, മഹേഷ് കണ്ണൂർ, രാജീവൻ കുനിയിൽ, രാജീവൻ കണ്ണൂർ, റോഷൻ, മുനീർ ഇരിക്കൂർ, നിയാസ് ( നിർവ്വഹക സമിതി അംഗങ്ങൾ ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു

രഘുനാഥ് പറശ്ശിനിക്കടവ്, അസ്‌കർ കണ്ണൂർ, സന്തോഷ് ബാബു കീഴുന്ന, ഹാഷിം പാപ്പിനിശ്ശേരി എന്നിവരാണ് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കൗൺസിൽ അംഗങ്ങൾ. ജനവിരുദ്ധ നയനിലപാടുകളിലൂടെ ജനജീവിതം ദുസ്സഹ മാക്കിയ കേന്ദ്ര- കേരള സർക്കാറുകൾക്കെതിരെയുള്ള സമരപോരാട്ടങ്ങളിൽ
സക്രിയമായി പങ്കാളികളാവും എന്ന പ്രതിജ്ഞയോടെയാണ് കൺവൻഷൻ സമാപിച്ചത്.