റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് ദിയ ധനം സമാഹരിക്കാൻ “റിയാദ് അബ്ദുൽ റഹീം സഹായ സമിതി” യുടെ ബിരിയാണി ചലഞ്ചിൽ പങ്കാളികളാകാൻ മലപ്പുറം ഒഐസിസി.

“അൻപോട് മലപ്പുറം” എന്ന തലവാചകത്തിലാണ് ക്യാമ്പയിൻ. ഒഐസിസി പ്രവർത്തകർ ബിരിയാണി ഓർഡർ ചെയ്തും സംഘടന സഹൃദങ്ങൾ വഴി കൂടതൽ ഓർഡറുകൾ സ്വീകരിച്ചു നിർധനരായ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ എത്തിക്കാനുമാണ് പദ്ധതി.
പെരുന്നാൾ ദിനത്തിൽ നടക്കുന്ന ഭക്ഷണ വിതരണത്തിന് ഒഐസിസിയുടെ ഓർഡറുകൾ എത്തിക്കുന്നതിന് വളണ്ടിയേഴ്സ് ഉൾപ്പടെ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.
ഭക്ഷണത്തിന് ഓർഡറുകൾ നൽകുന്നതിന്
സിദ്ധിഖ് കല്ലുപറമ്പൻ: 0504695894 ,,ജംഷാദ് തുവ്വൂർ : 054 494 8135, ഷറഫു ചിറ്റൻ : 050 781 6440, അബൂബക്കർ: 050 838 5294, ഷമീർ മാളിയേക്കൽ : 050 689 7132 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ജില്ല കമ്മറ്റി അറിയിച്ചു.