Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ ഐ സി സി കാരംസ് ടൂർണമെന്റ്. ആവേശം വാനോളം


റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി ബത്തയിലെ സബർമതിയിൽ സംഘടിപ്പിച്ച മുഹമ്മദലി ഇളയൂർ-ശിഹാബ് മഞ്ചേരി മെമ്മോറിയൽ കാരംസ് ടൂർണമന്റ് റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലീം കളക്കര ഉൽഘാടനം ചെയ്തു. ഒ ഐ സി സി മലപ്പുറം ജില്ല പ്രസിഡന്റ്‌ സിദ്ധീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ജില്ല ജോയിന്റ് ട്രഷറര്‍ ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു.

ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ നൗഫൽ പാലക്കാടൻ , റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ അമീർ പട്ടണത്ത്, രഘുനാഥ്‌ പറശ്ശിനിക്കടവ്, ജില്ല വർക്കിങ് പ്രസിഡന്റ്‌ വഹീദ് വാഴക്കാട്, മീഡിയ കോർഡിനേറ്റർ അലി അഹമ്മദ്‌ ആസാദ്, ഫൈസൽ തമ്പലകോടൻ, അക്ബർ ബാദുഷ, ബഷീർ കോട്ടക്കൽ,മുജീബ് സി ഡി, ഉണ്ണികൃഷ്ണൻ സി സി, ഷബീറലി, സലീം വാഴക്കാട്, അൻസാർ നൈതല്ലൂർ,നാസർ കല്ലറ, ഇസ്മായിൽ നന്നമ്പ്ര, യാഖൂബ് കുണ്ടൂർ, ശറഫുദ്ധീൻ (കെ എം സി സി) നിഷാദ് കൊണ്ടോട്ടി, ഷാനവാസ്‌ റോക്ലാൻഡ് എന്നിവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം കൺവീനർ മുത്തു പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ ഉമർ അലി അക്ബർ, ജംഷീർ ചെറുക്കാട് എന്നിവർ മത്സരം നിയന്ത്രിച്ചു.

റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉരുപത്തെട്ട് ടീമുകൾ മാറ്റുരച്ച ആവേശകരമായ പോരാട്ട ത്തിൽ ടീം അപ്പോളോ കോടശേരി ഒന്നാം സ്ഥാനവും ടീം പാണ്ടിക്കാട് രണ്ടാം സ്ഥാനവും നേടി. ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സിദ്ധീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ നവാസ് വെള്ളിമാട് കുന്ന് എന്നിവർ ജേതാക്കളെ മെഡലണിയിച്ചു.ഗ്ലോബൽ കമ്മിറ്റി അംഗം യഹ്‌യ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്റുമാരായ മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ്‌ അബ്ദുള്ള വല്ലാഞ്ചിറ, എന്നിവർ ഒന്ന്,രണ്ട് സ്ഥാനക്കാർക്ക് മൊമെന്റോ നൽകി.ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, വർക്കിംഗ്‌ പ്രസിഡന്റ്‌ വാഹീദ് വാഴക്കാട്,ജില്ല ട്രഷറര്‍ ഷറഫു ചിറ്റൻ, അൻസാർ നൈതല്ലൂർ,മുത്തു പാണ്ടിക്കാട്, അർഷാദലി എന്നിവർ വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.


Read Previous

രാഹുലിനെ തള്ളാനും കൊള്ളാനും ഞങ്ങളില്ല; പാര്‍ട്ടി ആരെയും ഊരു വിലക്ക് ഏര്‍പ്പെടുത്താറില്ല’

Read Next

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ്: റിയാദ് സിറ്റി സോൺ മത്സരങ്ങൾ ഡിസംബർ 26-ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »