ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: മലയാള സിനിമയിൽ സാധാരണക്കാരുടെ സുഖവും ദുഃഖവും നിസ്സഹായതകളും തന്റെ തനതായ ശൈലിയിലും വാക്കുകളിലും ജീവിപ്പിച്ച ശ്രീനിവാസന്‍ , ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പി ക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു എന്ന് അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഹാസ്യത്തിലൂടെ സത്യങ്ങളും സമൂഹത്തിന്റെ ദൗർബല്യങ്ങളും തുറന്നുകാട്ടിയ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മളിൽ പലരുടെയും ജീവിതമായിരുന്നു. മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയത് വെറും വിനോദം മാത്രമല്ല, ഒരു നിലപാടായിരുന്നു.കാലം എത്ര തന്നെ മാറിയാലും ശ്രീനിവാസന്റെ സിനിമകൾ എന്നും മനുഷ്യ മനസ്സിനെ സ്പർശിച്ചുകൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ വാക്കുകളും കഥാപാത്രങ്ങളും ഓരോ മലയാളിയുടെ ഓർമ്മകളിലും എന്നും മായാതെ തുടരുമെന്ന് ഒ. ഐ. സി. സി കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു
