റിയാദ്. ഒ.ഐ.സി.സി. റിയാദ് ഇടുക്കി ജില്ലാ കമ്മറ്റി ബത്തയിലെ ലുഹാ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ വച്ച് മെംമ്പർഷിപ്പ് കാർഡ് വിതരണം നടത്തി. റിയാദ് ഒ.ഐ.സി.സി. പതിന്നാല് ജില്ലാക്കമ്മറ്റികളിലും നടത്തി വരുന്ന ഇലക്ഷൻ്റെ ഭാഗമായിട്ടുള്ള കാർഡ് വിതരണമാണ് നടന്നത്

പ്രസിഡൻ്റ് അബ്ദുൾ സലാംഇടുക്കി അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡൻ്റ് സലീം കളക്കര ഉൽഘാടനം ചെയ്തു. അബ്ദുള്ള വല്ലാഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി. രഘുനാഥ് പറശ്ശിനിക്കടവ്, യഹ് യ കൊടുങ്ങല്ലൂർ, സിദ്ധീക്കല്ലൂപ്പറമ്പൻ, റസാക്ക് പൂക്കോട്ടുംപാടം, സജീർ പൂന്തുറ, സുരേഷ് ശങ്കർ, ബഷീർ കോട്ടയം, നാസർ ലെയ്സ്, നൗഷാദ് തൊടുപുഴ,ഷാജഹാൻ, നിഷാദ് തുടങ്ങിയവർ സംസാരിച്ചു.

ആദ്യ കാർഡ് വിതരണം റസാക്ക് പൂക്കോട്ടുo പാടം സീനിയർ അംഗം ഷാജി മഠത്തിൽ ന് നൽകി പരിപാടികൾക്ക് ഷാജി മoത്തിൽ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.