റിയാദിലെ പ്രമുഖ സംഘടന ആയ ഒഐസിസി യുടെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അംഗത്വ കാർഡ് വിതരണം അപ്പോളോ ഡിമാറോ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. ജില്ലാ പ്രസിഡന്റ് ശ്രീ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ അബ്ദുള്ള വല്ലാഞ്ചിറ മെമ്പർഷിപ്പ് കാർഡിനെ കുറിച്ചും സംഘടന പ്രവർത്തനത്തെ കുറിച്ചും വിശദമായി സംസാരിച്ചു. തുടർന്ന് ശ്രീ അഷ്‌കർ കണ്ണൂർ അംഗത്വ കാർഡ് സുജേഷ് കൂടാളിക്ക് നൽകി വിതരണം ആരംഭിച്ചു.
ജില്ലാ സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി സ്വാഗതവും ട്രഷറർ സന്തോഷ് ബാബു നന്ദിയും രേഖപ്പെടുത്തി.. നവാസ് വെള്ളിമാട് കുന്ന്, ജലീൽ ചെറുപുഴ , കരീം കൊടുവള്ളി , സജീർ പൂന്തുറ, സലീം ആർത്തിൽ, ബഷീർ കോട്ടയം, ശരത് ആലപ്പുഴ, സുജേഷ് കൂടാളി എന്നിവർ ആശംസകൾ അറിയിച്ചു.
ശ്രീ സുജിത് തോട്ടട, പ്രദീപ് പിണറായി,ഹാഷിം കണ്ണാടിപ്പറമ്പ്, അഷ്‌റഫ് മയ്യിൽ , അബ്ദുൾ ഖാദർ മോച്ചേരി, അബ്ദുള്ള കൊറളായി, രാജീവൻ, എന്നിവർ ചേർന്ന് യോഗത്തിന് നേതൃത്വം നൽകി.