Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ വോളന്റിയർ മീറ്റ് സംഘടിപ്പിച്ചു


മക്ക : ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെല്ലിന്റെ വോളന്റിയർ മീറ്റ് മക്കാ അസീസിയയിലുള്ള പാനൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 250ന് മേലെ വോളന്റിയർമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

ഒരു പതിറ്റാണ്ടോളമായുള്ള പരിശുദ്ധ ഹജ്ജ് കർമ്മ സന്നദ്ധ സേവന രംഗത്തെ ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ വോളന്റിയർമാരുടെ സേവനങ്ങളും, സെൻട്രൽ കമ്മിറ്റി മെഡിക്കൽ വിങ്ങിന്റെ ഹാജിമാർക്കായുള്ള ആരോഗ്യരംഗത്തെ നിസ്തുല പ്രവർത്തനങ്ങളും ഏറെ പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും വർഷങ്ങളായുള്ള ഒഐസിസി സെൻട്രൽ കമ്മിറ്റി സന്നദ്ധ സേവകരുമായുള്ള ഹജ്ജ് രംഗത്തെ സേവനപരമായ ബന്ധം, പല വ്യക്തിത്വങ്ങളേയും പേരെടുത്തു പരാമർശിക്കുന്ന രീതിയിലേക്ക് സുദൃഢമാക്കാൻ സാധിച്ചുവെന്നും വോളന്റിയർ മീറ്റ് ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ കോ കോർഡിനേറ്റർ ഇൻ ചാർജ്ജ്, ഡോക്ടർ മുഹമ്മദ്‌ അബ്ദുൽ മൊഹി സിദ്ധിഖി അഭിപ്രായപ്പെട്ടു.

ജലീൽ കണ്ണൂർ ഖിറാഅത്ത് നടത്തി. ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ ചെയർമാൻ നിസാം കായംകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഷാനിയാസ് കുന്നിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് വോളന്റിയർമാർക്കുള്ള ആരോഗ്യ ബോധവൽക്കരണം ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ വിഭാഗത്തിലെ കോ കോർഡിനേറ്റർ ഡോക്ടർ ടിറ്റോ റഹീം, ഡോക്ടർ ശംസുദ്ദീൻ എന്നിവരും ഹജ്ജ് വോളന്റിയർമാർക്കുള്ള സേവനരംഗത്തെ മാർഗ്ഗനിർദ്ദേശങ്ങൾ സീനിയർ വൈസ് പ്രസിഡന്റ്‌ ഹാരിസ് മണ്ണാർക്കാടും നൽകുകയുണ്ടായി.

വോളന്റിയർ ജാക്കറ്റിന്റെ ഔദ്യോഗിക പ്രകാശനം, ഔട്ട്‌ ഓഫ് സ്റ്റേറ്റ് കോ കോർഡി നേറ്റർ അബ്ദുൽ ജലീൽ അബറാജ് സർഫറാസ് തലശ്ശേരിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സർവ്വ ദിലീപ് താമരക്കുളം, സാക്കിർ കൊടുവള്ളി, ജലീൽ പുതിയങ്ങാടി, മുഹമ്മദ്‌ ഷാ കൊല്ലം, നൗഷാദ് തൊടുപുഴ, ഹംസ മണ്ണാർക്കാട്, ഷംനാദ് തിരുവനന്തപുരം, ഷംല ഷംനാസ്, റോഷ്‌ന നൗഷാദ് , ഹസീന മുഹമ്മദ്‌ ഷാ, നിസാ നിസാം, ഷബാന ഷാനിയാസ്, ജസീന അൻവർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതവും ഹജ്ജ് സെൽ കൺവീനർ അൻവർ ഇടപ്പള്ളി നന്ദിയും പറഞ്ഞു.


Read Previous

ഒ.ഐ.സി.സി റിയാദ് സുരക്ഷാ അംഗത്വ ഡിജിറ്റൽ കാർഡ് വിതരണം

Read Next

ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്’; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »