Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓ ഐ സി സി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി യോഗവും സൗണ്ട് സിസ്റ്റം സമർപ്പണവും സംഘടിപ്പിച്ചു.


റിയാദ്: ഓ ഐ സി സി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണത്തിനു ശേഷം ആദ്യ യോഗം ഇന്നലെ സംഘടിപ്പിച്ചു. ബത്തയിലെ ഡീ പാലസിലുള്ള സെൻട്രൽ കമ്മിറ്റിയുടെ ആസ്ഥാനമായ സബർമതിയിൽ വച്ചാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ വേങ്ങര നിയോജകമണ്ഡലം സെൻട്രൽ കമ്മിറ്റിക്ക് സംഭാവന ചെയ്യുന്ന സൗണ്ട് സിസ്റ്റം കൈമാറി.

നിയോജകമണ്ഡലം ഭാരവാഹികളിൽ നിന്നും ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി.മലപ്പുറം ജില്ല ഒഐസിസി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്ത യോഗം നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു പാണ്ടികശാല അധ്യക്ഷത വഹിച്ചു.

മൈക്ക് സെറ്റ് ഏറ്റുവാങ്ങിക്കൊണ്ട് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ , സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരായ അമീർ പട്ടണത്ത്, മുഹമ്മദാലി മണ്ണാർക്കാട്, സുരേഷ് ശങ്കർ, ബാലുക്കുട്ടൻ,സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കരീം കൊടുവള്ളി, സലീം വട്ടപ്പാറ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ജംഷാദ് തുവൂർ, വർക്കിംഗ് പ്രസിഡണ്ട് വഹീദ് വാഴക്കാട്,ബഷീർ, നിയോജകമണ്ഡലം രക്ഷാധികാരി ആഷിക് വേങ്ങര, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അർഷാദ്, മഞ്ചേരി നിയോജകമണ്ഡലം പ്രസിഡണ്ട് അക്ബർ ബാദുഷ, പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് ഷംസു കളക്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉമറലി അക്ബർ സ്വാഗതം പറയുകയും മണ്ഡലം എക്സിക്യൂട്ടീവ് അംഗം അലി അഹമ്മദ് ആസാദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


Read Previous

റിയാദ് ജീനിയസ് ധാരണാ പത്രം കൈമാറി

Read Next

നരസിംഹ റാവു എന്റെ അറിവില്‍ തെറ്റുകാരനല്ല; ബാബറി മസ്ജിദ് പൊളിക്കാന്‍ മൗനാനുവാദം നല്‍കിയെന്ന് പറയുന്നത് ശരിയല്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »