
റിയാദ് : ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷ പരിപാടി ഈ വരുന്ന 17ന് വെള്ളിയാഴ്ച 7:00 മണിമുതല്‍ ബത്ത ഡി പാലാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു, വെള്ളിയാഴ്ച ഉച്ചയോടെ റിയാദില്‍ എത്തുന്ന സന്ദീപ് വാര്യര്‍ 4 മണിക്ക് മാധ്യമ പ്രവര്‍ത്തകരെ കാണുന്നുണ്ട്
പാലക്കാടന്‍ തേര് എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമില്‍ സാംസ്കാരിക സമ്മേളനം നൃത്ത നൃത്യങ്ങള്‍, സന്ധ്യ എന്നിവ അരങ്ങേറും എല്ലാ ജനാധ്യപത്യവിശ്വാസികളെയും സുഹുര്‍ത്തുക്കളെയും കലാ സാംസ്കാരിക രാഷ്ട്രിയ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു