മലപ്പുറം /റിയാദ്: പാണ്ടിക്കാട് ഹയർ സെക്കൻ്ററി സ്കൂളിലെ ഐ എ എസ് പരിശീലന പരിപാടിക്ക് തുടക്കമായി.ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം നിർവ്വഹിച്ചു. യു എ ലത്തീഫ് എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. ഓ ഐ സി സി പാണ്ടിക്കാട് സൗദി നാഷണൽ കമ്മറ്റി നല്‍കിയ കായിക ഉപകരണങ്ങൾ എം.പി ഇ ടി മുഹമ്മദ് ബഷീര്‍ സ്പോർട്സ് അക്കാദമി ചുമതലയുള്ള രാജേഷ് മാസ്റ്റർക്ക് ഉപകരണങ്ങൾ കൈമാറി

കോഡിനേറ്റർ സാദിഖലി കുള്ളാപ്പ അനുബന്ധ സാമഗ്രികൾ എച്ച്.എം ഇബ്രാഹിം മാസ്റ്റർക്ക് നൽകി. കലാ-കായിക വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന കുട്ടികൾക്ക് തുടർന്നും സഹായം നൽകുമെന്ന് പ്രസിഡണ്ട് അമീർ പട്ടണത്തും മുൻ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് കൊടശ്ശേരിയും ഭാരവാഹികളും അറിയിച്ചു.
എം എല്‍ എ യു എ ലത്തീഫ് , ജില്ലാ ബ്ലോക്ക് ,ഗ്രാമ പഞ്ചാത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, അദ്ധ്യാപകർ, PTA, SMC കമ്മറ്റി ഭാരവാഹികൾ, വിദ്യാർത്ഥികള്‍, രക്ഷിതാക്കൾ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു