ഒഐസിസി പ്രസംഗ കളരി പുനരാരംഭിച്ചു


റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രസംഗ കളരി ഒരിടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചു. ചടങ്ങ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉൽഘാടനം ചെയ്തു. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രസംഗ കളരിയുടെ പരിശീലകനുമായ അഡ്വ.എൽ.കെ അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമ പ്രവർത്തകൻ നസറുദ്ധീൻ വി.ജെ മുഖ്യാത്ഥിയായി. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം അർത്തിയിൽ,സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി, ജില്ല ഭാരവാഹികളായ നാസ്സർ വലപ്പാട്, ഹരീന്ദ്രൻ കണ്ണൂർ, ഒമർ ഷരീഫ്‌,നസീർ ഹനീഫ, വഹീദ് വാഴക്കാട്,ജംഷീദ് തുവ്വൂർ, മൊയ്തീൻ മണ്ണാർക്കാട്, സത്താർ ഓച്ചിറ, ബിനോയ് മത്തായി തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷാ റഹിമാൻ സ്വാഗതവും, മലപ്പുറം ജില്ല അധ്യക്ഷൻ സിദ്ദീഖ് കല്ലുപറമ്പൻ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നാട്ടിലെയും സൗദിയിലെയും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അതോടൊപ്പം എഴുത്തുകാർ, മാധ്യമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്ന വിത്യസ്ഥ വിഷയങ്ങളെ സംബന്ധിച്ച് കൊണ്ട് പഠന ക്ലാസുകളും ചർച്ചകളും നടക്കും. കൂടാതെ പ്രസംഗ കളരിയുടെ ഭാഗമായി പങ്കെടുക്കുന്നവർക്കായി പ്രസംഗ മത്സരങ്ങളടക്കം വിവിധ സെഷനുകൾ ഉൾപ്പെടുത്തിയും, അതിലെ വിജയികൾക്ക് വിത്യസ്ഥമായ നിരവധി സമ്മാനങ്ങൾ നൽകുന്നതുമാണന്നും സംഘാടകർ പറഞ്ഞു.

ബത്ഹ സബർമതിയിൽ വെച്ച് മാസത്തിൽ ഒന്നിടവിട്ട രണ്ട് ശനിയാഴ്ചകളിലായാണ് ക്ലാസുകൾ നടക്കുക. റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസംഗ കളരി തികച്ചും സൗജന്യമായാണ് നടത്തപ്പെടുന്നത്. പരിപാടിയുടെ ഭാഗമാവുന്നതിന് ഒഐസിസി ജില്ല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്.

ബൈജു വേങ്ങര, സാദിഖ് വടപുറം, ജംഷീർ ചെറുവണ്ണൂർ,സൈനുദ്ധീൻ വല്ലപ്പുഴ, അലക്സാണ്ടർ കൊല്ലം, ഹാഷിം കണ്ണാടിപറമ്പ്, അൻസായി ഷൗക്കത്ത്, സന്തോഷ് ബാബു കണ്ണൂർ,നിഹാസ് പാലക്കാട്,റഫീഖ് വെട്ടിയാർ, സലീം വാഴക്കാട്, ഷംസീർ പാലക്കാട്, തൽഹത്ത് ഹനീഫ, തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.


Read Previous

ബഹിരാകാശത്തേക്ക് ‘ലേഡീസ് ഒൺലി’ യാത്ര; ബ്ലൂ ഒറിജിന്റെ ചരിത്ര ദൗത്യം ഇന്ന്

Read Next

മിഅ’ പെരുന്നാൾ ഫോട്ടോ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »