ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

പ്രസിഡന്റ് സുരേഷ് ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നാസർ വലപ്പാട് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യഹ്യ കൊടുങ്ങല്ലൂർ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.
അമീർ, ജമാൽ, സത്താർ, അൻസായി മതിലകം, ജമാൽ ലുലു, തൽഹത് കയ്പമംഗലം, സഞ്ജു ഇരിഞ്ഞാലക്കുട, ജോയ് ഔസേപ്പ്, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര, സുലൈമാൻ മുള്ളൂർക്കര, സലിം മാള, ഗഫൂർ ചെന്ത്രാപിന്നി, ഷഫീക്, ബക്കർ എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് ജനറൽ സെക്രട്ടറി സോണി പാറക്കൽ നന്ദി പറഞ്ഞു.
