
റിയാദ്: എറണാകുളം ജില്ലാ ഒഐസിസി ടി എച്ഛ് മുസ്തഫയുടെ ഒന്നാമത് അനുസ്മരണ യോഗം സംഘടിപ്പിച്ചു. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടി എച്ച് മുസ്തഫ പ്രതിസന്ധിഘട്ടത്തിലെല്ലാം പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച് മുന്നില്‍ നിന്ന് നയിക്കുകയും, തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു. സഹായം അഭ്യര്‍ഥിച്ച് എത്തുന്നവരുടെ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെ എന്നും സ്മരിക്കപെടുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു
മലസ് അൽമാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിന് സംഘടന ആക്റ്റിങ് പ്രസിഡന്റ് അലി ആലുവ ആമുഖം പറഞ്ഞു. അനുസ്മരണ യോഗം ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷുക്കൂർ ആലുവ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും മാധ്യമ പ്രവർത്തകനുമായ ജയൻ കൊടുങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
സെൻട്രൽ കമ്മറ്റി സെക്രട്ടറി ജോൺസൺ മാർക്കോസ് വൈസ് പ്രസിഡന്റ റിജോ പെരുമ്പാവൂർ, സെക്രട്ടറിമാരായ സലാം പെരുമ്പാവൂർ, ജോജോ ജോർജ് ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, നിർവാഹ സമിതി അംഗങ്ങളായ ലാലു വർക്കി പെരുമ്പാവൂർ ഷാനി ആലുവ, ജിബിൻ സമദ് സിദ്ധീക്ക് കോത മംഗലം അൻസൺ ജെയിംസ് എന്നിവർ അനുസ്മരിച്ചു. സെക്രട്ടറി അജീഷ് ചെറുവട്ടൂർ സ്വാഗതവും ജാഫർ ഖാൻ മുവ്വാറ്റുപുഴ നന്ദിയും പറഞ്ഞു