ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് അംഗത്വകാർഡ് വിതരണം പൂർത്തിയാക്കി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ജില്ലാ കമ്മിറ്റികളിൽ രണ്ടാമതായി പാലക്കാട് ജില്ലാ കമ്മിറ്റിക്ക് നേട്ടം ഉണ്ടാക്കാനായതായി സാധിച്ചു.

മികച്ച സംഘടനാപാടവം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് മാതൃകയാക്കണമെന്ന് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ച സെൻട്രൽ കമ്മിറ്റി ട്രെഷററും റിയാദിലേ മെമെബെർഷിപ് ക്യാമ്പയിങ്ങിന്റെ കൺവീനർ കൂടിയായ നവാസ് വെള്ളിമാട്കുന്ന് അഭിപ്രായപ്പെട്ടു.
ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ ബാഹസ്സൻ അധ്യക്ഷനായി. നാഷണൽ കമ്മിറ്റി ട്രെഷറർ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പരശ്ശനിക്കടവ് കൂടാതെ ഷുകൂർ ആലുവ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സലിം അര്‍ത്തിയില്‍, റഫീഖ് പട്ടാമ്പി, ഹകീം പട്ടാമ്പി, ശിഹാബ് കരിമ്പാറ എന്നിവർ സംസാരിച്ചു.അഡ്വ. വൈശാഖ് സ്വാഗതവും ട്രെഷറർ രാജു പാപ്പുള്ളി നന്ദിയും പറഞ്ഞു
മികച്ച രീതിയിൽ അംഗത്വകാര്‍ഡ് ചേര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മനേഷ് അഴിച്ചിറ, അനസ് മതേങ്കാട്ടിൽ, അനസ് കൂട്ടുപാത, ഷഹീർ കൊട്ടേക്കാട്ടിൽ, കരീം ആലത്തൂർ എന്നിവരെ ജില്ലാ കമ്മിറ്റി മൊമെന്റോ കൊടുത്ത് ആദരിച്ചു.
ജോസ് ജോർജ്, മുസ്തഫ വി എം, ഷഫീർ, കരീം ആലത്തൂർ, മുഹമ്മദാലി, അബുറഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു
