Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉരുളെടുത്ത വയനാടിന് വേണ്ടി; കരുതലിന്റെ കരുത്തും കാരുണ്യത്തിന്‍റെ കരങ്ങളും ഒരുക്കി ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ബിരിയാണി ചലഞ്ച് ഒക്ടോബർ 18 ന്


റിയാദ്: വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് കരുതലിന്റെ കരുത്തും കാരുണ്യത്തിന്റെ കരങ്ങളും ഒരുക്കുകയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. കെപിസിസിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ ഒക്‌ടോബര്‍ 18ന് ബിരിയാണി ചലഞ്ചിന് കൈകോര്‍ക്കുകയാണ് റിയാദിലെ പൊതുസമൂഹം.

റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ബിരിയാണി ചാലഞ്ചുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായി രംഗത്തുളളത്. ഒഐസിസി വനിതാ വിഭാഗവും പ്രത്യേക ക്യാമ്പയ്‌നിലൂടെ ചലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്‌ ട്രേഷന്‍ തുടരുകയാണ്. ഒഐസിസിയുടെ 13 ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ചിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.

18 വെളളി രാവിലെ 9 മണി മുതല്‍ ബിരിയാണി വിതരണം ആരംഭിക്കും. ബുക്കു ചെയ്ത വര്‍ക്ക് ഉച്ചക്ക് 12നു മുമ്പ് ബിരിയാണി എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണ ങ്ങളാണ് ഒരുക്കിയിട്ടുളളത്. ബത്ഹ, മലാസ്, ഷുമൈസി, ഒലയ്യ, സനഇയ്യ, ഷിഫ, അസീസിയ, ഹാര തുടങ്ങി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അൽ ഖർജ് .മുസാഹ്മിയ എന്നിവിടങ്ങളിലും വിതരണത്തിനു സെന്‍ട്രല്‍ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ കമ്മറ്റികളും ഏരിയ കമ്മറ്റികളും വിതരണം നടത്തും. ഇത് വിജയിപ്പിക്കാൻ റിയാദ് പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടാവണമെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ അഭ്യർത്ഥിച്ചു.

ഷംനാദ് കരുനാഗപ്പിള്ളി ( ജനറൽ കൺവീനർ) അമീർ പട്ടണത് ( കോർഡിനേറ്റർ ) സിദ്ദിഖ് കല്ലുപറമ്പൻ ( ഓപ്പറേഷൻ ഹെഡ് ) സക്കീർ ദാനത്ത് (ഫിനാൻസ് കൺട്രോളർ ) നാദിർ ഷാ റഹിമാൻ ( പി ആർ ആൻഡ് ഐ ടി ) മജു സിവിൽസ്റ്റേഷൻ (ജോയിന്റ് കോർഡിനേറ്റർ ) കൺവീനർമാരായി വിൻസെന്റ് കെ ജോർജ്, ഷെഫീഖ് പൂരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കമറുദീൻ താമരക്കുളം, കെ കെ തോമസ്, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, മാത്യു ജോസഫ് , നാസർ വലപ്പാട്, ശിഹാബ് കരിമ്പാറ, സന്തോഷ് കണ്ണൂർ, ജയൻ മുസാമിയ തുടങ്ങിയവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകും .

ബിരിയാണി ചലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷംനാദ് കരുനാഗപ്പള്ളി (0560514198) സിദ്ദിഖ് കല്ലുപറമ്പൻ (0504695894) അമീർ പട്ടണത്ത് (0567844919) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.


Read Previous

കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍, മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല’മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Read Next

കാറില്‍ വെച്ച് ഹൃദയാഘാതം: സാമൂഹിക പ്രവര്‍ത്തകന്‍ നിര്യാതനായി; റിയാദ് കൊയിലാണ്ടി കൂട്ടം രക്ഷാധികാരിയാണ് മരണപെട്ട പി വി സഫറുല്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »