ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്.ഒഐസിസി യുടെ പതിനാലാം വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രദീപ് ബാബുവിനെ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ,നിഷാദ് ആലംകോട്,സക്കീർ ദാനത്, നിർവാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ എന്നിവർ ചേർന്നു സ്വീകരിച്ചു.
ജനുവരി 31 ന് വെള്ളിയാഴ്ച റിയാദ് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ വൈകുന്നേരം 7 മണിമുതൽ പരിപാടികൾ അരങ്ങേറുമെന്ന് സംഘടകർ അറിയിച്ചു. വാർഷിക പരിപാടിയുടെ ഉത്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്റും നിയമസഭ അംഗവുമായ അഡ്വ: ടി സിദ്ദിഖ് നിർവ്വഹിക്കും..
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായ പ്രദീപ് ബാബു രചനയും സംവിധാനം നിർവഹിച്ച ‘സഞ്ചാരി തുമ്പി’ എന്ന മ്യൂസിക്കൽ ഷോർട്ട് മൂവി ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു സ്വപനക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക് എന്ന ഗാനം മുതല്‍ നിരവധി ചിത്രങ്ങളില്‍ പാടിയ പ്രദീപ് ബാബു സ്വദേശത്തും വിദേശത്തും നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത് പാടിയിട്ടുള്ള ഗായകനാണ്.