റിയാദ്: ഒഐസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി കുടുംബ സംഗമം മീറ്റ് & ഗ്രീറ്റ് 2k25 എന്ന പേരിൽ സംഘടിപ്പിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക കലാസന്ധ്യയിൽ ജില്ലയിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. പരസ്പരം പരിചയപ്പെടുവാനും ഒത്തൊരുമനില നിർത്തുവാനും ഇത്തരം കൂടിച്ചേരലുകൾ വഴിയൊരുക്കുമെന്ന് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിപ്രസിഡന്റ് സലീം കളക്കര അഭിപ്രായപ്പെട്ടു. നാട്ടിലെ സമകാലീന സംഭവങ്ങള്‍ ഏറെ ഭയപെടുത്തുന്നതാണ്, ലഹരി ഉപയോഗത്തില്‍പെടുന്നു നമ്മുടെ കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ വ്യാപകമായ പ്രചരണം ഓ ഐ സി സി പ്രവര്‍ത്തകര്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു,

ജില്ല കമ്മിറ്റി ഉപാധ്യക്ഷൻ അൻസായി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബഹസന്‍. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഫൈസൽ, തൃശ്ശൂർ ജില്ലയുടെ ചാർജ് വഹിക്കുന്ന ഷുക്കൂർ ആലുവ രാജു പുപ്പുള്ളി , നോർക്ക ജോയിൻ ട്രഷറർ യഹയാ കൊടുങ്ങല്ലൂർ, നാഷണൽ കമ്മിറ്റി സെക്രട്ടറി മാള മോഹയുദ്ധീൻ ഹാജി, രാജു തൃശ്ശൂർ , മാധ്യമ പ്രവര്‍ത്തകനും ഫോര്‍ക വൈസ് ചെയര്‍മാനുമായ ജയൻ കൊടുങ്ങല്ലൂർ, മൃദുല വിനേഷ് എന്നിവർ ലഹരിക്കെതിരെ പ്രവാസികുടുംബങ്ങൾക്ക് കരുതലിന്റെയും ഉദ്ബോധനത്തിന്റെയും ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണമെന്ന് സംസാരിച്ചവര്‍ ഊന്നി പറഞ്ഞു ജനൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും ട്രഷറർ രാജേഷ് ഉണ്ണിയേട്ടൻ നന്ദിയും പറഞ്ഞു.
മുന്‍ പ്രസിഡണ്ട് അബ്ദുല്ല വലാഞ്ചിറയെ ജില്ലാ അധ്യക്ഷൻ നാസർ വലപ്പാട് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സൗദി ഓ ഐ സി സി നാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംഘടന ചുമത യുള്ള ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, വൈസ് പ്രസിഡൻറ് ഷാജി സോണ, ജനറൽ സെക്രട്ടറി മാരായ അഡ്വ: അജിത്ത്, സലിം അർത്തിയിൽ, സെക്രട്ടറി മാള മുഹയുദ്ദീൻ എന്നിവർക്ക് സ്വീകരണം നൽകി ആദരിച്ചു.

ജില്ലയിൽ നിന്നുള്ള ജീവകാരുണ്യ പ്രവർത്തകൻ നേവൽ ഗുരുവായൂർ , തൃശ്ശൂർ ജില്ല ഒഐസിസി ക്ക് നൽകിയ സേവനങ്ങൾ പരിഗണിച്ച് റഷീദ് ചിലങ്ക , സ്മിത മുഹയുദ്ദീൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. നാട്ടിൽ നിന്നും വന്നിട്ടുള്ള റിട്ട്:. ഹെഡ്മിസ് ഷരിഫ ടീച്ചറെയും ആദരിച്ചു.ഉപരിപഠനത്തിന് നാട്ടിലേക്ക് പോകുന്ന അനാമിക സുരേഷ്, അഭയാൻ ജമാൽ എന്നിവർക്ക് യാത്രയയപ്പ് നൽകി.
തുടര്‍ന്ന് നടന്ന കലാസന്ധ്യ ശശി ചേലക്കര നാടന്‍ പാട്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റി, അനാമികാ സുരേഷ്, ലെനാ ലോറൻസ്, വഹാബ് പട്ടേപ്പാടം , ലോറന്‍സ്, ഷാജി കൊടുങ്ങല്ലൂർ, ഹാരിസ് എന്നിവർ ഗാനങ്ങള്‍ ആലപിച്ചു
തല്ഹത്, മാത്യു സിറിയക്, ജമാൽ അറക്കൽ, ഗഫൂർ ചെന്ത്രാപ്പിന്നി, ഷാനവാസ്, മുസ്തഫ, മജീദ് മതിലകം, ജോണി മാഞ്ഞുരാൻ , ലോറൻസ് , ബാബു നിസാർ, ജോയ് ഔസേപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.